ഒആർ കേളു പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിൽ പ്രതിപക്ഷ നേതാക്കളും

സംസ്ഥാന മന്ത്രിസഭയിൽ പുതിയ മന്ത്രിയായി ഒ.ആർ കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നാല് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. വയനാട്ടിൽനിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പിണറായി സർക്കാരിൽ വയനാട്ടിൽ നിന്നുള്ള ഏക ക്യാബിനറ്റ് അംഗം കൂടിയാണ് ഒ.ആർ കേളു. മന്ത്രിയാകുമെന്ന…

Read More

ഒആർ കേളു മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പുതിയ മന്ത്രിയായി ഒആർ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ഒആർ കേളു മന്ത്രിയായി ചുമതലയേൽക്കുന്നത്. പട്ടികജാതി പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രിയായാണ് കേളു ചുമതലയേൽക്കുക. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ 500 പേരാണ് ആകെ പങ്കെടുക്കുന്നത്. വയനാട്ടിൽ നിന്നുള്ള സിപിഎമ്മിന്റെ ആദ്യ മന്ത്രിയാണ് ഒആർ കേളു. വയനാട് ജില്ലയ്ക്ക് ആദ്യമായാണ് പിണറായി മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുന്നത്. പികെ ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തിൽനിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധി കൂടിയാണ് കേളു. കെ…

Read More

സംസ്ഥാനത്ത് 10,000 യോഗ ക്ലബ്ബുകൾ സ്ഥാപിക്കും; സൗജന്യമായി യോഗ അഭ്യസിപ്പിക്കുക ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി

സമൂഹത്തിൻറെ രോഗാതുരത കുറയ്ക്കുന്നതിൽ യോഗയ്ക്ക് പരമ പ്രധാനസ്ഥാനമുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. യോഗ പ്രചരണത്തിൻറെ ഭാഗമായി സംസ്ഥാനത്ത് ഈ വർഷം പുതുതായി 10,000 യോഗ ക്ലബ്ബുകൾ ആരംഭിക്കും. കഴിഞ്ഞ വർഷം 1000 യോഗ ക്ലബ്ബുകൾ ആരംഭിച്ചു. കൂടാതെ 600 ഓളം വനിതാ യോഗ ക്ലബ്ബുകളും ആരംഭിച്ചു. പുതുതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബുകളിലും നല്ലൊരു ശതമാനം വനിതാ യോഗ ക്ലബ്ബുകൾ ഉണ്ടാകും. ശരാശരി ഒരു യോഗാ ക്ലബ്ബിൽ 25 അംഗങ്ങൾ ഉണ്ടായാൽ 10,000 യോഗ ക്ലബ്ബിലൂടെ 2,50,000…

Read More

‘ക്ഷതമേറ്റവരുടെ കൂടെ നിൽക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്’; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

 കുവൈറ്റ് ദുരന്തത്തിൽ മരിച്ചവർക്കുള്ള ധനസഹായവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്ര സർക്കാരാണ് തീരുമാനിക്കേണ്ടതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ക്ഷതമേറ്റവരുടെ കൂടെ നിൽക്കുക എന്നുള്ളതാണ് ഇപ്പോൾ നമ്മൾ ചെയ്യണ്ടത്. കുവൈറ്റിൽ ചികിത്സയിലുള്ളവരുടെ കാര്യങ്ങൾ നോക്കുന്നത് അവിടത്തെ സർക്കാരാണെന്നും നിലവിൽ അവിടെയുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അപകടം സംഭവിച്ചതിന്റെ കാരണങ്ങളെപ്പറ്റിയൊക്കെ പറയേണ്ടത് കുവൈറ്റ് സർക്കാരാണെന്ന്‌ സുരേഷ് ഗോപി വ്യക്തമാക്കി. അപകട കാരണം കുവൈറ്റ് സർക്കാർ കണ്ടെത്തി നമ്മളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദു:ഖാചരണത്തിന്റെ ഭാഗമായി…

Read More

‘ഗണേഷ്‍കുമാർ ഒഴിയും മുമ്പ് ടൂറിസ്റ്റ് ബസുകൾക്ക് കളറടിച്ചിരിക്കും’; വെല്ലുവിളിയുമായി യുവജന നേതാവ്

ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റുമെന്ന് വെല്ലുവിളിച്ച് ഗതാഗത മന്ത്രിയുടെ പാർട്ടിയുടെ യുവജന വിഭാഗം നേതാവ്. കേരള യൂത്ത് ഫ്രണ്ട് (ബി) കൊല്ലം ജില്ലാ പ്രസിഡന്‍റ് രാജേഷ് കുമാർ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശമാണ് പുറത്തായത്. ഗണേഷ് കുമാർ മന്ത്രി സ്ഥാനം ഒഴിയും മുമ്പ് കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് കളറടിച്ചിരിക്കുമെന്നാണ് വെല്ലുവിളി. വാട്സ് ആപ്പ് ഗ്രൂപ്പില്‍ രാജേഷ് കുമാര്‍ അയച്ച ഓ‍ഡിയോ സന്ദേശമാണ് പ്രചരിച്ചിക്കുന്നത്. കളര്‍ വരുമെന്ന് പറഞ്ഞാല്‍ അത് വന്നിരിക്കും, ഒരു മാറ്റവുമില്ലെന്നും ഗണേഷ്…

Read More

ജി 7 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിയിലേക്ക്

അന്‍പതാമത് ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിക്ക് തിരിക്കും. ഉച്ചകോടിയെ മറ്റന്നാള്‍ മോദി അഭിസംബോധന ചെയ്യും. മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മോദി പങ്കെടുക്കുന്ന ആദ്യ വിദേശ പരിപാടിയാണിത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ജി 7 നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. ഇന്ന് മുതല്‍ ശനിയാഴ്ച വരെയാണ് ജി 7 ഉച്ചകോടി നടക്കുന്നത്. യോഗം നടക്കാനിരിക്കെ ഇറ്റലിയില്‍ ഖലിസ്ഥാൻ വാദികള്‍ ഗാന്ധി…

Read More

കുവൈത്ത് അഗ്നിബാധ: കെട്ടിട, കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിറക്കി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ്

കുവൈത്തിലെ മംഗെഫിലുണ്ടായ തീപിടിത്തത്തിന് കാരണക്കാരായ കെട്ടിട ഉടമ, കെട്ടിടത്തിന്റെ കാവൽക്കാരൻ, ഈ കെട്ടിടത്തിൽ താമസിക്കുന്ന തൊഴിലാളികളുടെ ഉത്തരവാദിത്തമുള്ള കമ്പനിയുടെ ഉടമ എന്നിവരെ അറസ്റ്റ് ചെയ്യാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് പൊലീസിനോട് ഉത്തരവിട്ടു. ഇതിനിടെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. കെട്ടിടത്തിന് അകത്ത് നിന്നാണ് 45 മൃതദേഹങ്ങൾ കിട്ടിയത്. നാല് പേർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പരിക്കേറ്റ ആറ് മലയാളികൾ ഐസിയുവിൽ കഴിയുകയാണ്. നിരവധി…

Read More

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇന്ന് കണ്ണൂരിൽ; ക്ഷേത്രങ്ങളിൽ ദർശനം നടത്തും

കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ നിയുക്ത തൃശ്ശൂര്‍ എംപി സുരേഷ് ഗോപി ഇന്ന് കണ്ണൂരിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂരിലെത്തുന്ന സുരേഷ് ഗോപി മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളില്‍ ദർശനം നടത്തും. പിന്നീട് കണ്ണൂര്‍ പയ്യാമ്പലത്തെ മാരാർ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തും. തുടർന്ന് കല്യാശേരിയിലേക്ക് പോകുന്ന സുരേഷ് ഗോപി മുൻ മുഖ്യമന്ത്രി സിപിഎം നേതാവായിരുന്ന ഇകെ നായനാരുടെ വീട്ടിലെത്തി ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കും. ശേഷം കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തും….

Read More

മന്ത്രിക്കസേരയിൽ സുരേഷ് ഗോപി; ചുമതലയേറ്റെടുത്തു

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഡൽഹിയിലെ പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി ഒപ്പമുണ്ടായിരുന്നു. വകുപ്പ് സെക്രട്ടറിമാരും ചടങ്ങിൽ പങ്കെടുത്തു. സുപ്രധാന ചുമതലയാണ് പ്രധാനമന്ത്രി തന്നെ ഏൽപ്പിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ പെട്രോളിയം മന്ത്രാലയത്തിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപ് സുരേഷ് ഗോപി പറഞ്ഞത്: ‘വലിയ ചുമതലയാണ് ഏറ്റെടുക്കുന്നതെന്ന് എനിക്കറിയാം. ആ മിനിസ്‌ട്രിയെ സംബന്ധിച്ച് ഞാൻ പൂജ്യത്തിൽ നിന്ന് തുടങ്ങണം. അതെല്ലാം പഠിച്ച ശേഷം…

Read More

സർക്കാരിൽ ഭരിക്കാൻ വന്നാൽ തിരുത്താൻ അറിയാം; ഡ്രൈവിംഗ് പരിഷ്ക്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പുറത്തിറങ്ങില്ല: സിഐടിയു

കെ ബി ഗണേഷ് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് സിഐടിയു. ഗതാഗത മന്ത്രി പച്ച കള്ളം പറയുകയാണെന്നും ഡ്രൈവിംഗ് പരിഷ്ക്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പുറത്തിറങ്ങിയില്ലെന്ന് സിഐടിയു നേതൃത്വം പ്രതികരിച്ചു. മറ്റ് മന്ത്രിസഭയിരുന്ന എക്സ്പീരിയൻസ് വച്ച് എൽഡിഎഫ് സർക്കാരിൽ ഭരിക്കാൻ വന്നാൽ തിരുത്താൻ സിഐടിവുനറിയാമെന്ന് ഡ്രൈവിംഗ് സ്കൂള്‍ യൂണിയൻ സംസ്ഥാന പ്രസിഡൻറും സിപിഎം നേതാവുമായ കെ കെ ദിവാകരൻ പറഞ്ഞു. സിഐടിയു അംഗീകരിച്ച ശേഷമാണ് പുതിയ സർക്കുലറെന്ന് മന്ത്രി പറയുന്നത് കള്ളമാണെന്നും ടെസ്റ്റിന് ഇൻസ്ട്രക്ടർ വേണമെന്ന കാര്യം…

Read More