
ബിഹാറിലെ പാലം തകര്‍ച്ചയുടെ കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി
ബിഹാറില്‍ പാലം തകര്‍ച്ച തുടര്‍ക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 17 ദിവസത്തിനിടയില്‍ സംസ്ഥാനത്ത് 12 പാലങ്ങളാണ് തകര്‍ന്നുവീണത്. ഇതോടെ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തുകയും നിതീഷ് കുമാര്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്തു. ഇപ്പോള്‍ പാലം തകര്‍ച്ചയുടെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രമന്ത്രിയും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചി. “ഇത് മൺസൂൺ കാലമാണ്. അസാധാരണമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. അതാണ് പാലങ്ങള്‍ തകരാനുള്ള കാരണം” മാഞ്ചി പറഞ്ഞു. ”പക്ഷെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു….