
ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ വെളിപ്പെടുത്തലുമായി ഫാ.യൂജിൻ പെരേര; 5 വർഷം മന്ത്രി സ്ഥാനം കിട്ടാൻ ശുപാർശ തേടി
ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ വെളിപ്പെടുത്തലുമായി ലത്തീൻ അതിരൂപത ആർച്ച് ബിഷപ് യൂജിൻ പെരേര. മന്ത്രിസ്ഥാനം കിട്ടാന്‍ ആന്റണി രാജു ലത്തീന്‍ സഭയുടെ സഹായം തേടിയെന്നാണ് ഫാദര്‍ യൂജിന്‍ പെരേരയുടെ വെളിപ്പെടുത്തല്‍. രണ്ടര വര്‍ഷത്തിന് പകരം അഞ്ച് വര്‍ഷവും മന്ത്രിസ്ഥാനം കിട്ടാന്‍ സഭയെ കൊണ്ട് ശുപാര്‍ശ ചെയ്യിക്കാനാണ് ആന്റണി രാജു സമീപിച്ചത്. ഇത് നിഷേധിക്കാന്‍ ആന്റണി രാജുവിന് കഴിയുമോ എന്നും യൂജിന്‍ പെരേര വെല്ലുവിളിച്ചു. താന്‍ ലത്തീന്‍ സഭയുടെ മാത്രം മന്ത്രിയല്ല എന്ന ആന്റണി രാജുവിന്റെ പ്രതികരണത്തോടായിരുന്നു…