മുനമ്പത്തേത് വഖഫ് ഭൂമി ; ഉത്തരവുണ്ടെന്ന് മന്ത്രി പി.രാജീവ്

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡിന്റെ ഉത്തരവുണ്ടെന്ന് മന്ത്രി പി. രാജീവ്. മുൻ ചെയർമാൻ റഷീദലി തങ്ങളാണ് ഉത്തരവിറക്കിയത്. വിഷയത്തിൽ സങ്കീർണതയുണ്ട്. കുരുക്കഴിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിനും വർഗീയ മുതലെടുപ്പിനും സർക്കാർ എതിരാണ്. ചേരിതിരിവില്ലാതെ വിഷയം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വഖഫ് ബോർഡിന്റെ ഉത്തരവുള്ളതുകൊണ്ടാണ് നികുതിയടക്കാൻ കഴിയാത്ത സാഹചര്യമുണ്ടായത്. എല്ലാവരും ചേർന്ന് രമ്യമായി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

Read More

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയ സംഭവം ; കളക്ടറോട് റിപ്പോർട്ട് തേടി മന്ത്രി പി.രാജീവ്

പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയെന്ന് മന്ത്രി പി രാജീവ്. അസിസ്റ്റന്റ് കളക്ടറുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ ഫിഷറീസ് മന്ത്രി ഫിഷറീസ് വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അടിയന്തര റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. സംഭവത്തിൽ കോടികളുടെ നഷ്ടമുണ്ടായെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. 150ഓളം മത്സ്യക്കൂടുകളിൽ വിഷജലം നാശം വിതച്ചിട്ടുണ്ടെന്നാണ് കണക്കുകൂട്ടൽ. മത്സ്യകർഷകർക്ക് അടിയന്തമായി സമാശ്വാസം എത്തിക്കണമെന്നാണ് ഫിഷറീസ് വകുപ്പിന്റെ…

Read More

‘കേരളത്തിന് സാമ്പത്തിക പാക്കേജ് നൽകാനുള്ള സുപ്രീംകോടതി ഉത്തരവ് ആശ്വാസം’; പ്രതിപക്ഷ നേതാവ് കേരളാ വിരുദ്ധൻ, മന്ത്രി പി.രാജീവ്

കേരളത്തിന് സാമ്പത്തിക പാക്കേജ് നൽകാനുള്ള സുപ്രീം കോടതി ഉത്തരവ് ആശ്വാസകരമെന്ന് മന്ത്രി പി രാജീവ്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ ഇംഗ്ലീഷിൽ പറയുന്നതാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മലയാളത്തിൽ പറയുന്നത്. കേരള വിരുദ്ധതയാണ് ഇവരെ നയിക്കുന്നത്. സിഎഎയുമായി ബന്ധപ്പെട്ട കേന്ദ്ര നടപടി വിഭജനം ലക്ഷ്യമിട്ടുള്ളതാണ്. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ ലക്ഷ്യം മുൻനിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇലക്ടറൽ ബോണ്ടിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സിഎഎ തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ സിഎഎയ്ക്ക്…

Read More

SFIO അന്വേഷണം ; KSIDCയെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് മന്ത്രി പി.രാജീവ്

SFIO അന്വേഷണം, KSIDCയെ തകർക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് മന്ത്രി പി രാജീവ്. KSIDC യിൽ ഏത് തരത്തിലുള്ള അന്വേഷണവും നടക്കട്ടെ. SFIO അന്വേഷണത്തെ സ്വാഗതം ചെയ്യാത്തത് സംരംഭക താത്പര്യം മുൻനിർത്തിയാണ്. ബാങ്കിൽ നിന്ന് വായ്പയെടുത്താണ് KSIDC സംരംഭങ്ങൾക്ക് നൽകുന്നത്. ഏത് രേഖയും KSIDC നൽകുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. ഈ വർഷം 25 ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന് മന്ത്രിസഭായോഗം അനുമതി നൽകി….

Read More

ആലുവയിൽ ഒൻപത് വയസുകാരിയെ പീഡിപ്പിച്ച സംഭവം; കുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച് മന്ത്രി പി.രാജീവ്

ആലുവയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച് മന്ത്രി പി.രാജീവ്. മെഡിക്കല്‍ കോളേജിലെത്തിയാണ് മന്ത്രി മാതാപിതാക്കളെ സന്ദർശിച്ചത്. എല്ലാ സഹായവും സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഉറപ്പ് നല്‍കിയെന്ന് മന്ത്രി അറിയിച്ചു. കുട്ടിക്കായി മെച്ചപ്പെട്ട സൗകര്യം ഉറപ്പ് വരുത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ ശിശുക്ഷേമ സമിതിയുമായി ആലോചിച്ചതിന് ശേഷം നടപ്പിലാക്കും.പെണ്‍കുട്ടിക്ക് അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി രാജീവ് പറഞ്ഞു. മന്ത്രി പി രാജീവിന്റെ കുറിപ്പിന്റെ പൂർണരൂപം താഴെ: ”ആലുവയില്‍ അതിക്രമത്തിനിരയായ 8…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിനെതിരെ തമിഴ്നാട്ടിൽ കർഷകൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സേലം ജില്ലയിൽ നിന്നുള്ള 85 കാരനായ തങ്കവേലാണ് സ്വയം തീകൊളുത്തിയത്. ………………………………… പിഎസ്എൽവി സി 54 ദൗത്യം വിജയം. ഇന്ത്യൻ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻ സാറ്റ് 3യും മറ്റ് എട്ട് നാനോ ഉപഗ്രഹങ്ങളും രാജ്യത്തിന്‍റെ വിശ്വസ്ഥ വിക്ഷേപണ വാഹനം ഭ്രമണപഥങ്ങളിൽ എത്തിച്ചു. ………………………………… പ്രളയകാലത്ത് സംസ്ഥാനത്തിന് സൗജന്യമായി നൽകിയ അരിയുടെ പണം ഇപ്പോൾ വേണമെന്ന് പറയുന്ന കേന്ദ്രസർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി…

Read More