
തൊഴിൽ വിപണിയിൽ സൗദി അറേബ്യയ്ക്ക് വലിയ പുരോഗതിയെന്ന് മാനവ വിഭവശേഷി , സാമൂഹിക വികസന മന്ത്രി
തൊഴിൽ വിപണിയിൽ സൗദി അറേബ്യ വലിയ പുരോഗതി കൈവരിച്ചതായും ‘വിഷൻ 2030’ സമഗ്രവികസന പദ്ധതിയാണ് ഇതിന് സഹായിച്ചതെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി പറഞ്ഞു. യുവാക്കൾക്ക് തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നതിനുള്ള സുസ്ഥിരത കൈവരിക്കുന്നതിന് വിഷൻ സഹായിച്ചു. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനം കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി യുവജന വികസനത്തിനുള്ള ദേശീയ പദ്ധതി ഈ വർഷം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. റിയാദ് ആതിഥേയത്വം വഹിച്ച ‘ഗ്ലോബൽ ലേബർ മാർക്കറ്റ്’ സമ്മേളനത്തിലെ…