
നിയമം എല്ലാവർക്കും ബാധകമാക്കണം ; കുവൈത്ത് ആഭ്യന്തര മന്ത്രി
നിയമം എല്ലാവർക്കും ബാധകമാക്കാൻ കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ് ആഹ്വാനം ചെയ്തു. സെക്യൂരിറ്റി ഓപറേഷൻ റൂം ഉൾപ്പെടുന്ന ഇടങ്ങളിൽ ഫീൽഡ് ടൂർ നടത്തുകയായിരുന്നു മന്ത്രി. സുരക്ഷാ നടപടിക്രമങ്ങളുടെ പുരോഗതി നിരീക്ഷിക്കുന്നതിന്റെ ഭാഗമായി അൽ ഖിറാൻ തീരദേശ കേന്ദ്രം, ഉമ്മുൽ മറാദിം ഐലൻഡ് സെന്റർ, ഖറൂഹ് ഐലൻഡ് സെന്റർ എന്നിവയും മന്ത്രി സന്ദർശിച്ചു.രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത, പ്രാദേശിക അഖണ്ഡത എന്നിവയിൽ ഉറച്ചുനിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.