
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഒമാനിൽ; ഒമാൻ സാമ്പത്തിക മന്ത്രി സഈദ് അൽ സഖ്രിയയുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഒമാൻ സന്ദർശനം തുടരുന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്നതായിരിക്കും ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ സന്ദർശനം.രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് മസ്കത്തിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങും മറ്റു ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്. ഒമാൻ സാമ്പത്തിക മന്ത്രി സഈദ് അൽ സഖ്രിയയുമായിവി. മുരളീധരൻ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഒമാനും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന്റെ പ്രധാന വശങ്ങൾ ഇരുവരും ചർച്ച ചെയ്തു.ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുളള…