ദേവസ്വം മന്ത്രി ശബരിമലയിലേക്ക്; നിലയ്ക്കലിൽ നിന്ന് കൂടുതൽ കെഎസ്ആർടിസി സർവീസിനും തീരുമാനമായി

ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഇന്ന് ശബരിമല സന്ദർശിക്കും. മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ശബരിമലയിലെത്തി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. നിലയ്ക്കലിൽ കൂടുതൽ കെഎസ്ആർടിസി ബസുകൾ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ബസിൽ ഭക്തരെ നിർത്തരുതെന്ന് നേരത്തെ തീരുമാനമുണ്ട്. നിലയ്ക്കലിലേക്ക് കൂടുതൽ കെ എസ്ആർടിസി സർവീസ് വരുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചു. അതനുസരിച്ച് കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നേരത്തെ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതാണ്. ഏകോപനത്തിൽ വീഴ്ച്ചയില്ലെന്നും മുന്നൊരുക്കങ്ങൾ കൃത്യമായി നടത്തിയെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു. പതിനെട്ടാം പടിയിലെ…

Read More

ഡിസംബർ 31 ഓടെ ആദിവാസി മേഖലയിൽ സമ്പൂർണമായി ഇന്റർനെറ്റ് എത്തിച്ച സംസ്ഥാനമായി കേരളം മാറും; മന്ത്രി കെ. രാധാകൃഷ്ണൻ

പിന്നാക്കവിഭാഗ വികസനത്തിനായി സർക്കാർ നടത്തുന്നത് ശ്രദ്ധേയമായ ഇടപെടലാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. മെച്ചപ്പെട്ട വിദ്യാഭ്യാസം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കി പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. റോഡുകൾ, വൈദ്യുതി, ഇന്റർനെറ്റ് എന്നീ സൗകര്യങ്ങൾ മിക്കയിടങ്ങളിലും എത്തിച്ചു. ഡിസംബർ 31 ഓടെ ആദിവാസി മേഖലയിൽ സമ്പൂർണമായി ഇന്റർനെറ്റ് എത്തിച്ച സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു. തൊടുമല വാർഡിലെ 86 കുടുംബങ്ങൾക്കാണ് കമ്മ്യൂണിറ്റി ഹാളും കണ്ണമാമൂട് റോഡും വന്നതോടെ ആശ്വാസം ലഭിച്ചത്. തൊടുമല വാർഡിലെ…

Read More