സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനം അറിയിച്ച് വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുമെന്ന സൂചന നൽകി വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി ക്ഷാമം രൂക്ഷമായതിനാൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനം ഉടനെന്നും മന്ത്രി അറിയിച്ചു. പുറത്ത് നിന്ന് വൈദ്യുതി വാങ്ങിക്കുമ്പോള്‍ സ്വാഭാവികമായിട്ടും നിരക്ക് ഉയര്‍ത്തേണ്ടി വരും. ജലവൈദ്യുത പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി പറ‍ഞ്ഞു.

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രതികളായ കേസുകളിൽ ഉചിതമായ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്. കൊടകര കുഴൽപ്പണ കേസുകളിൽ അടക്കം സർക്കാർ ബിജെപി നേതാക്കളെ വേട്ടായാടുന്നുവെന്ന് കാണിച്ച് പാർട്ടി നേതാക്കൾ നൽകിയ പരാതിയാണ് ഗവർണർ മുഖ്യമന്ത്രിക്ക് കൈമാറിയത്. 2021 ജൂൺ 10നാണ് കത്ത് കൈമാറിയത്. ……………………….. വിഴിഞ്ഞത്തെ പോലീസ് സ്റ്റേഷൻ ആക്രമണം ഗൂഢലക്ഷ്യത്തോടെ നടത്തിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ് നടന്നത്. ഭീഷണിയും വ്യാപക…

Read More