‘മന്ത്രി സ്ഥാനത്ത് നിന്ന് പുറത്ത് പോകേണ്ടി വന്നാൽ പോകും, പക്ഷേ മുന്നണിക്ക് ഒപ്പമുണ്ടാകും’; ആന്റണി രാജു

മന്ത്രി സഭ പുനസംഘടന വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മന്ത്രി ആന്റണി രാജു. മന്ത്രി സ്ഥാനത്ത് നിന്നു പുറത്തു പോകേണ്ടി വന്നാൽ പോകുമെന്നും പക്ഷേ മുന്നണിക്ക് ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇടതു മുന്നണി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. മുന്നണി തീരുമാനം അംഗീകരിക്കും. മന്ത്രി സ്ഥാനത്ത് തുടരാൻ മെറിറ്റ് നോക്കേണ്ട കാര്യമില്ലെന്നും ആന്റണി രാജു പറഞ്ഞു. എൽഡിഎഫ് യോഗത്തിന്റെ അജണ്ട തീരുമാനിച്ചിട്ടില്ല. മാത്രമല്ല ജനങ്ങളിലേക്ക് എത്താൻ മന്ത്രിസ്ഥാനം വേണമെന്നില്ല. ഗതാഗത വകുപ്പ് ഏറ്റവും വെല്ലുവിളി നിറഞ്ഞതാണെന്നും ആന്റണി രാജു പറഞ്ഞു.

Read More

ഇനി കെ എസ് ആർ ടി സി സ്വിഫ്റ്റിന് ഹൈബ്രിഡ് ബസും; സർവീസ് ചിങ്ങം ഒന്ന് മുതൽ

അത്യാധുനിക സൗകര്യങ്ങളോടുകൂടുയ ഹൈബ്രിഡ് ബസുകൾ പുറത്തിറക്കാനൊരുങ്ങുകയാണ് കെഎസ്ആർടിസി സ്വിഫ്റ്റ്. ചിങ്ങം ഒന്നിന് സർവീസ് ആരംഭിക്കാനിരിക്കുന്ന രണ്ട് ഹൈബ്രിഡ് ബസുകൾ തിരുവനന്തപുരത്ത് എത്തിച്ചു. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കും തിരിച്ചും സർവീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇതാദ്യമായാണ് സ്ലീപ്പർ, സെമി സ്ലീപ്പർ സീറ്റുകൾ അടങ്ങിയ ഹൈബ്രിഡ് ബസുകൾ കെഎസ്ആർടിസിയുടെ ഭാഗമാകുന്നത്. 42 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബസിൽ 15 സ്ലീപ്പർ ബർത്തുകളും 27 സെമി സ്ലീപ്പർ സീറ്റുകളും ഉണ്ട്. അത്യാധുനിക…

Read More

തൊണ്ടി മുതൽ കേസിൽ മന്ത്രി ആന്റണി രാജുവിന് ആശ്വാസം ; പുനരന്വേശണത്തിന് സ്റ്റേ നൽകി സുപ്രീംകോടതി

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടി മുതൽ കേസിന്റെ പുനരന്വേഷണം താത്കാലികമായി സ്റ്റേ ചെയ്ത് സുപ്രീംകോടതി. പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ആന്റണി രാജുവിന്റെ ഹർജിയിൽ സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ആറ് ആഴ്ച്ചക്കുള്ളിൽ മറുപടി നൽകണം. കേസിൽ സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിനും സ്റ്റേയുണ്ട്.പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നൽകിയ അപ്പിലിലും നോട്ടീസ് അയക്കും .കോടതി തീരുമാനം…

Read More

തൊണ്ടി മുതൽ കേസിൽ മന്ത്രി ആന്റണി രാജുവിന് ആശ്വാസം ; പുനരന്വേശണത്തിന് സ്റ്റേ നൽകി സുപ്രീംകോടതി

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടി മുതൽ കേസിന്റെ പുനരന്വേഷണം താത്കാലികമായി സ്റ്റേ ചെയ്ത് സുപ്രീംകോടതി. പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ആന്റണി രാജുവിന്റെ ഹർജിയിൽ സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ആറ് ആഴ്ച്ചക്കുള്ളിൽ മറുപടി നൽകണം. കേസിൽ സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിനും സ്റ്റേയുണ്ട്.പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നൽകിയ അപ്പിലിലും നോട്ടീസ് അയക്കും .കോടതി തീരുമാനം…

Read More

ആന്റണി രാജുവിനെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലെ വിവരങ്ങൾ പുറത്ത്

തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന ആന്റണി രാജുവിനെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതികൾക്കെതിരെ ഉയ‍ർന്നത് നിയമ നിർവഹണ സംവിധാനത്തെ കളങ്കപ്പെടുത്തുന്ന ആരോപണങ്ങളാണെന്നും ഇതിനെ ശക്തമായി നേരിടേണ്ടിവരുമെന്നും ഹൈക്കോടതി വിധിയിൽ പരാമർശിക്കുന്നു. ജുഡീഷ്യൽ സംവിധാനം കളങ്കപ്പെടാൻ അനുവദിക്കരുത്. ശരിയായ നീതി നി‍വഹണം നടപ്പാകുന്നുവെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് കർശനമായ തുടർ നിയമ നടപടി ഉണ്ടാകണം. യഥാർഥ പ്രതികളെ കണ്ടെത്തി വിചാരണ നടത്തി തക്കതായ ശിക്ഷ കൊടുക്കണം. അതിനാവശ്യമായ തുടർ നടപടികൾ ഹൈക്കോടതി…

Read More

അപകട സാധ്യതയുള്ള കേബിളുകള്‍ അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതി

കൊച്ചിയില്‍ അപകട സാധ്യതയുള്ള കേബിളുകള്‍ അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. പത്ത് ദിവസത്തിനകം കേബിളുകള്‍ നീക്കം ചെയ്യാനാണ് ഹൈക്കോടതി കെഎസ്ഇബിക്കും കോര്‍പറേഷനും നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ കേബിളുകള്‍ ആരുടേതാണെന്നറിയാന്‍ ടാഗ് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. കൊച്ചിയില്‍ നിരവധി പേര്‍ക്കാണ് റോഡുകളില്‍ അലക്ഷ്യമായി കിടക്കുന്ന കേബിള്‍ കുരുങ്ങി അപകടമുണ്ടാകുന്നത്. ചൊവ്വാഴ്ച കേബിള്‍ കുരുങ്ങി അപകടത്തില്‍പ്പെട്ട അഭിഭാഷകനായ കുര്യന്‍ ചികിത്സയിലാണ്. കേബിള്‍ കുടുങ്ങി അപകടം തുടര്‍ക്കഥയായതോടെ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയും അപകടകരമാം വിധത്തിലുള്ള കേബിളുകള്‍ എത്രയും…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1951 ജൂൺ ഒന്നിനാണ് ജനനം. 250 ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. നാടകത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. ഏഴുനിറങ്ങളാണ് ആദ്യ സിനിമ. ……………………………….. വിഴിഞ്ഞത്ത് കേന്ദ്ര സേനയെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. അദാനിയാണ് കോടതിയില്‍ ആവശ്യമുന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിന് അതിനെ എതിര്‍ക്കേണ്ട ആവശ്യമില്ല. വിഷയത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണെന്നും അദ്ദേഹം പറഞ്ഞു. ……………………………….. കോട്ടയം ഡിസിസിയുടെ എതിര്‍പ്പ് വകവെക്കാതെ ശശി തരൂര്‍….

Read More