തമിഴ്നാട് തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികൾ മരിച്ചു; 18 പേർക്ക് പരുക്ക്

തമിഴ്നാട് തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചത് കോട്ടയം സ്വദേശികളാണെന്ന് പ്രാഥമിക നിഗമനം. മരിച്ചതിൽ ഒരാൾ കുറവിലങ്ങാട് സ്വദേശി ജയന്ത് ആണെന്ന് തിരിച്ചറിഞ്ഞു. അപകടത്തിൽ ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ച 18 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഏർക്കാട് എന്ന സ്ഥലത്തേക്ക് പോവുകയായിരുന്നു മിനി ബസ്. തേനിയിലേക്ക് പോവുകയായിരുന്നു മാരുതി ഓൾട്ടോ കാർ. കൂട്ടിയിടിയിൽ കാർ പൂർണമായി തകർന്നു….

Read More

മൈതാനത്ത് ഉറങ്ങിക്കിടക്കുമ്പോൾ തലയിലൂടെ മിനി ബസ് കയറി; കൊല്ലത്ത് യുവാവിന് ദാരുണാന്ത്യം

കൊല്ലം മൈതാനത്ത് ഉറങ്ങിക്കിടക്കുമ്പോൾ തലയിലൂടെ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. കണ്ണനല്ലൂർ ചേരിക്കോണം തെക്കേതിൽ വീട്ടിൽ പൊന്നമ്മയുടെ മകൻ രാജീവ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ കണ്ണനല്ലൂർ മൈതാനത്തുവച്ചാണ് അപകടം നടന്നത്. ഉത്സവപരിപാടികൾ നടന്നുകൊണ്ടിരിക്കെ ക്ഷേത്ര മൈതാനത്തിനു പുറത്ത് ഫുട്ബോൾ ഗ്രൗണ്ടിൽ കിടന്നുറങ്ങുകയായിരുന്നു രാജീവ്. ഇതിനിടെയാണ് അപകടമുണ്ടായത്. ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.