മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

മിമിക്രി താരവും ചലച്ചിത്ര താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു. 62 വയസായിരുന്നു. പുതുപ്പള്ളിയിലെ വസതിയിൽ ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കലാകാരനാണ് കോട്ടയം സോമരാജ്. ടെലിവിഷന്‍, സ്റ്റേജ് പരിപാടികളുടെ തിരക്കഥാകൃത്തായി ദീര്‍ഘകാലങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിട്ടുണ്ട്. അഞ്ചര കല്യാണം, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദ ഭൈരവി, കണ്ണകി, ഫാന്റം, ബാംബൂ…

Read More

നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു

പ്രശസ്ത മിമിക്രി കലാകാരനും സിനിമ താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 63 വയസായിരുന്നു. നിരവധി ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച കലാകാരാനയിരുന്നു കലാഭവൻ ഹനീഫ്. നൂറ്റിഅൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.എറണാകുളം മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്കൂൾ പഠന കാലത്തുതന്നെ മിമിക്രിയിൽ സജീവമായി. പിന്നീട് നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി മാറി. 1990ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ്…

Read More

ഒരു ചേട്ടനെപ്പോലെ കൂടെയുണ്ട്,എത്ര ചെലവുള്ള ചികിത്സയും നമുക്ക് ചെയ്യാം; മഹേഷിനെ കാണാനെത്തി ഗണേഷ് കുമാർ

വാഹനാപകടത്തിൽ ചികിത്സയിൽ കഴിയുന്ന മിമിക്രിതാരവും ഡബ്ബിങ്ങും ആർട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോനെ കാണാനെത്തി കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. എത്ര ചെലവുളള ചികിത്സയും ചെയ്യാമെന്നും എന്തിനും കൂടെയുണ്ടാകുമെന്നും ഗണേഷ്‌കുമാർ അറിയിച്ചിട്ടുണ്ട്. ‘ഒരു വിഷമത്തിന്റേയും കാര്യമില്ല. ഒന്നിനും പേടിക്കേണ്ട, എന്ത് ആവശ്യത്തിനും ഞാൻ ഒപ്പമുണ്ട്. ഒരു സഹോദരനോട് ചോദിക്കും പോലെ ചോദിക്കാം. ഞാൻ ഡോക്ടർമാരോട് സംസാരിക്കുന്നുണ്ട്. പഴയതിനെക്കാൾ മിടുക്കനായി തിരിച്ചു വരും. എത്ര ചെലവുള്ള ചികിത്സയാണെങ്കിലും നമുക്ക് അത് ചെയ്യാം. സാമ്പത്തികത്തെ കുറിച്ചോർത്ത് ഭയപ്പെടേണ്ടതില്ല’- ചികിത്സ ചെലവിനെ കുറിച്ച് ചോദിച്ച്…

Read More