
തമിഴ്‌നാട്ടിലായിരുന്നെങ്കില്‍ അടി കിട്ടിയേനെ… കലാഭവന്‍ ഷാജോണ്‍
മലയാള സിനിമയിലെ ഹാസ്യതാരങ്ങളില്‍ പ്രമുഖനാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ ഷാജോണ്‍, കോമഡി, വില്ലന്‍, ക്യാരക്ടര്‍ വേഷങ്ങളിലൂടെ സിനിമയില്‍ സജീവ സാന്നിധ്യമായി. ദൃശ്യത്തിലെ വില്ലന്‍ വേഷം ഷാജോണിനു നല്‍കിയത് പുതിയൊരു ഇമേജാണ്. താരത്തിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു ദൃശ്യം. ജീത്തു ജോസഫിന്റെ ചിത്രങ്ങളില്‍ താരത്തിനു മികച്ച കഥാപാത്രങ്ങളാണു ലഭിച്ചിട്ടുള്ളത്. ദൃശ്യം കണ്ട ശേഷം കഥാപാത്രം ഗംഭീരമായി എന്നാണ് എല്ലാവരും പറഞ്ഞതെന്നു കലാഭവന്‍ ഷാജോണ്‍. സിനിമ കാണുമ്പോള്‍ ഷാജോണിന്റെ കഥാപാത്രത്തോട് വെറുപ്പ് തോന്നി എന്നൊക്കെ പറഞ്ഞു. പക്ഷേ, ഭാഗ്യത്തിന്…