പാലട പായസവുമായി മിൽമ; 12 മാസം വരെ കേടാകാതെ ഇരിക്കും, ലക്ഷ്യം പ്രവാസികൾ

പാലടപായസവും ഐസ്‌ക്രീമിലെ പുതിയ തരംഗമായ ഇളനീർ (ടെൻഡർ കോക്കനട്ട്) ഐസ്‌ക്രീമും പുറത്തിറക്കി മിൽമ. പ്രവാസികൾക്കായി വിദേശത്തേക്ക് കയറ്റിയയ്ക്കാനായാണ് റെഡി ടു ഡ്രിങ്ക് പാലടപായസം മലബാർ യൂണിയനും, ഇളനീർ ഐസ്‌ക്രീം മിൽമ എറണാകുളം യൂണിയനും പുറത്തിറക്കിയത്. രണ്ട് ഉത്പന്നങ്ങളും സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലറ്റുകൾ വഴിയും ലഭ്യമാകും. 12 മാസം വരെ കേടുകൂടാതിരിക്കുന്ന പാലട പായസമാണ് മിൽമ വിപണിയിലെത്തിക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരമായ കേരളീയ രുചി വിദേശങ്ങളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മിൽമ ഫെഡറേഷൻ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. മൈക്രോവേവ്…

Read More

മിൽമയിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന് ഉറപ്പ്; ട്രേഡ് യൂണിയൻ ഇന്ന് നടത്താനിരുന്ന സമരം പിൻവലിച്ചു

മിൽമയിൽ ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയൻ ഇന്ന് നടത്താനിരുന്ന സമരം പിൻവലിച്ചു. ശമ്പള പരിഷ്ക്കരണം ഈ മാസം 15നകം നടപ്പാക്കുമെന്ന് അഡീഷണൽ ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് ലഭിച്ചതോടെയാണ് സമരം പിൻവലിച്ചത്. അതേസമയം ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നൽകി.

Read More

മറ്റന്നാൾ അര്‍ധരാത്രി മുതൽ മിൽമയിൽ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരം

ജൂൺ 24 ന് രാത്രി 12 മണി മുതൽ മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിലേക്ക് പോകും. മിൽമയിൽ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മിൽമ മാനേജ്മെൻ്റിന് വിഷയത്തിൽ നോട്ടീസ് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടർ ബോർഡ് ചർച്ചയ്ക്ക് വിളിച്ചില്ലന്നാണ് ട്രേഡ് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തുന്നത്. ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരൻ, എഐടിയുസി നേതാവ് അഡ്വ മോഹൻദാസ്, സിഐടിയു നേതാവ് എബി സാബു എന്നിവരാണ് സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചിരിക്കുന്നത്.

Read More

മിൽമയിൽ തൊഴിലാളികളുടെ സമരം ; പാൽ വിതരണം പ്രതിസന്ധിയിൽ

മിൽമ തിരുവനന്തപുരം മേഖല യൂണിയനിൽ തൊഴിലാളി സമരം. തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട പ്ലാന്റുകളിലാണ് സമരം. രാവിലെ ആറുമണി മണി മുതല്‍ ഒറ്റലോഡ് പാലുപോലും പോയിട്ടില്ല. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട തർക്കമാണ് സമരത്തിന് കാരണം. നാല് വര്‍ഷമായി താഴെത്തട്ടിലുള്ള ജീവനക്കാർക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്ന് പരാതി. ഉയര്‍ന്നതട്ടിലുള്ളവര്‍ക്ക് മാത്രമാണ് സ്ഥാനക്കയറ്റം നല്‍കുന്നതെന്നും സമരക്കാര്‍ ഉന്നയിക്കുന്നു. വിഷയത്തില്‍ ഇന്നലെ ഹെഡ്ഓഫീസില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചക്കിടെ സംയുക്ത സമരസമിതി നേതാക്കള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതില്‍ 40 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം അമ്പലത്തറയിലും,കൊല്ലം തേവള്ളിയിലും…

Read More

പാല്‍ വില വർധിപ്പിക്കുന്ന വിവരം അറിഞ്ഞില്ല, മില്‍മയോട് വിശദീകരണം തേടും: ജെ. ചിഞ്ചുറാണി

സംസ്ഥാനത്ത് നാളെ മുതല്‍ മിൽമ പാലിനു വില വര്‍ധിക്കാനുള്ള തീരുമാനത്തെക്കുറിച്ച് അറിഞ്ഞില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. നിലവില്‍ പാല്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നു ചൂണ്ടിക്കാട്ടിയ മന്ത്രി, ഇക്കാര്യത്തിൽ മില്‍മയോട് വിശദീകരണം തേടുമെന്നും വ്യക്തമാക്കി. വില വര്‍ധനവിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു. ”കേരളത്തിൽ മിൽമ പാലിനു വില വർധിപ്പിക്കാനുള്ള അധികാരം മിൽമയ്ക്കു തന്നെയാണ് ഞങ്ങൾ കൊടുത്തിരിക്കുന്നത്. വില വർധിപ്പിക്കുന്നത് സർക്കാരല്ല. മുൻ കാലഘട്ടത്തിലും അതു തന്നെയായിരുന്നു രീതി. ഇത്തവണ എന്തുകൊണ്ടാണ് വില വർധിപ്പിച്ചതെന്ന് മിൽയുടെ…

Read More

പാലിന് വില കൂട്ടി മിൽമ; വില കൂടുക, പച്ച മഞ്ഞ കവറിലുള്ള പാലിന്

നാളെ മുതൽ മിൽമ പാലിന് വില കൂടും.  പച്ച മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുക.  മിൽമാ റിച്ച് കവർ പാലിന് 29 രൂപയായിരുന്നു ഇത് 30 രൂപയാകും. മിൽമ സ്മാർട്ട് കവറിന് 24 രൂപയായിരുന്നതിൽ നിന്ന് 25 രൂപയായി വർദ്ധിക്കും. വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. എന്നാൽ ഈ വില കൂടലുകൊണ്ടൊന്നും നികത്താനാവാത്ത നഷ്ടമാണ് മിൽമ നേരിടുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. മിൽമ റിച്ച് കവറും മിൽമ സ്മാർട് കവറും വിറ്റ് പോകുന്നത് മൊത്തം…

Read More