
റഫയിലെ ഇസ്രയേൽ സൈനിക വാഹനങ്ങൾ തകർത്ത് ഹമാസ്
തെക്കൻ ഗാസ്സയിലെ റഫ നഗരത്തിൽ നിരവധി ഇസ്രായേലി സൈനിക വാഹനങ്ങൾ തകർത്തതായി ഹമാസിന്റെ സൈനിക വിഭാഗം അല്‍ ഖസ്സാം ബ്രിഗേഡ്. തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ അനഡോലുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. റഫയുടെ കിഴക്ക് അൽ-ഷോക്കത്ത് ഏരിയയിൽ ഒരു മെർക്കാവ ടാങ്കും ഡി9 മിലിട്ടറി ബുൾഡോസറും തകര്‍ത്തെന്നാണ് അൽ-ഖസ്സാം ബ്രിഗേഡ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. യാസിന്‍ 105 റോക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു ഹമാസിന്റെ തിരിച്ചടി. ഇസ്രായേല്‍ സൈനികരുമായി അടുത്ത് പ്രവര്‍ത്തിക്കുന്നവരെയും ഹമാസ് ലക്ഷ്യമിട്ടു. ഇവരുടെ കൈവശമുണ്ടായിരുന്ന കവചിത വാഹനങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നും…