
ബിരുദപഠനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് സൈനിക പരിശീലനം നിർബന്ധമാക്കണം; കങ്കണ
ബിരുദപഠനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് സൈനിക പരിശീലനം നിർബന്ധമാക്കണമെന്ന് നടി കങ്കണ റണൗട്ട്. അങ്ങനെ ചെയ്താൽ ജനങ്ങളിൽ അച്ചടക്കമുണ്ടാവുമെന്നും നടി അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു കങ്കണ. ജനങ്ങളിൽ അച്ചടക്കബോധം വളർത്തുന്നതിന് ചെയ്യാവുന്ന ഏറ്റവും മികച്ച മാർഗം എന്ന നിലയ്ക്കാണ് സൈനിക പരിശീലനത്തെ കങ്കണ റണൗട്ട് കാണുന്നത്. ബിരുദപഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സൈനികപരിശീലനം നിർബന്ധമാക്കിയാൽ മടിയും ഉത്തരവാദിത്വമില്ലായ്മയുമുള്ള ജനങ്ങളിൽ നിന്ന് നമുക്ക് മോചിതരാവാമെന്ന് കങ്കണ പറഞ്ഞു. സൈനിക പരിശീലനം നേടുന്നത് അച്ചടക്കം വളർത്തുമെന്നും അവർ അഭിപ്രായപ്പെട്ടു….