ലബനനിൽ കര ആക്രമണത്തിന് സൈന്യം തയാറെടുക്കുന്നു, വ്യോമാക്രമണം ശക്തമാക്കിയത് ഇതിന്റെ ഭാഗം; ഇസ്രയേൽ സൈനിക മേധാവി

ലബനനിൽ സൈന്യം കര ആക്രമണത്തിന് തയാറെടുക്കുന്നതായി ഇസ്രയേൽ സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ ഹെർസി ഹാലേവി. ലബനനിൽ കര ആക്രമണം നടത്തുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് വ്യോമാക്രമണം ശക്തമാക്കിയതെന്നും ഹെർസി ഹാലേവി വ്യക്തമാക്കി. ഇസ്രയേൽ ലക്ഷ്യമാക്കി ഹിസ്ബുല്ല മിസൈലുകൾ തൊടുത്തതിനു പിന്നാലെയാണ് ഇസ്രയേൽ സൈനിക മേധാവിയുടെ പ്രഖ്യാപനം. ലബനനിൽ കര ആക്രമണത്തിന് ഉടനെ പദ്ധതിയില്ലെന്ന് ഇസ്രയേൽ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു. ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം വ്യാപിപ്പിച്ചതിനു പിന്നാലെ റിസർവ് സൈനികരെ ഇസ്രയേൽ തിരികെ വിളിച്ചിരുന്നു….

Read More

സൈനിക അഭ്യാസത്തിനിടെ അപകടം; 5 സൈനികർക്ക് വീരമൃത്യു

ലഡാക്കിൽ സൈനിക അഭ്യാസത്തിനിടെയുണ്ടായ അപകടത്തിൽ അഞ്ചു സൈനികർക്ക് വീരമ‍ൃത്യു. സൈനികർ ടാങ്ക് ഉപയോഗിച്ച് നദി കടക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽപെട്ട 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി. ജലനിരപ്പ് ഉയർന്നതോടെ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കരസേനയുടെ ടി 72 ടാങ്കാണ് മുങ്ങിയത്. ഇവർക്കായി തെരച്ചിൽ തുടങ്ങിയിരുന്നു. ആദ്യം ഒരു സൈനികൻ്റെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ നാലുപേരുടേയും മൃതദേഹം കണ്ടെടുത്തു. 

Read More

ഹെലികോപ്റ്റർ അപകടം; കെനിയൻ സൈനിക മേധാവി കൊല്ലപ്പെട്ടു

കെനിയൻ സൈനിക മേധാവി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. കെനിയന്‍ സൈനിക മേധാവി ഫ്രാൻസിസ് ഒമോണ്ടി ഒഗോല്ലയടക്കം പത്ത് പേര്‍ ആണ് ഹെലികോപ്റ്റർ തകർന്ന് മരിച്ചത്. അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചുവെന്ന് കെനിയന്‍ പ്രസിഡന്റ് വില്ല്യം റൂട്ടോ അറിയിച്ചു. തലസ്ഥാനമായ നെയ്‌റോബിയിൽ നിന്ന് 400 കിലോമീറ്റർ അകലെ നടന്ന അപകടത്തിൻ്റെ കാരണം കണ്ടെത്താൻ പ്രത്യക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. വ്യാഴാഴ്ചയാണ് സൈനിക മേധാവി അടക്കമുള്ള ഒൻപത് പേർ കയറിയ ഹെലികോപ്ടർ ടേക്ക് ഓഫിന് തൊട്ട് പിന്നാലെ തകർന്നത്. രണ്ട് സൈനികർ…

Read More

മിലിട്ടറി ക്യാന്റീൻ മദ്യം 138 കുപ്പി വീടിനുള്ളിൽ ശേഖരിച്ച് വിൽപന നടത്തി; മുൻ സൈനികൻ പിടിയിൽ

അടൂരിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 103.5 ലിറ്റർ മിലിട്ടറി കാന്റീൻ മദ്യം എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥൻ അടൂർ സ്വദേശി രമണനെ (65) അറസ്റ്റ് ചെയ്തു.  മിലിട്ടറി ക്യാന്റീൻ വഴി ലഭിക്കുന്ന മദ്യം പലരിൽ നിന്നായി ശേഖരിച്ചു രമണൻ വിൽപന നടത്തുന്നുണ്ടെന്ന വിവരം അടൂർ സർക്കിൾ ഇൻസ്പെക്ടർ അൻഷാദിന് ഒരു പരാതിയിലൂടെയാണ് ലഭിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം തെരച്ചിലിന് എത്തിയത്. ഇയാൾ സ്വന്തം വീട്ടിലും ഭാര്യയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു വീട്ടിലുമായി സൂക്ഷിച്ചിരുന്ന 750 മില്ലി…

Read More

യുഎസ് സൈനിക താവളത്തിനു മുകളിൽ അന്യഗ്രഹജീവികളുടെ പറക്കുംതളിക…? അമ്പരപ്പിക്കുന്ന വീഡിയോ കാണാം

യുഎസ് സൈനിക താവളത്തിനു മുകളിലൂടെ സഞ്ചരിക്കുന്ന പറക്കുന്ന അ‌ജ്ഞത വസ്തു (അൺഐഡന്‍റിഫൈഡ് ഫ്ളയിംഗ് ഒബ്ജക്ട്സ്- യുഎഫ്ഒ) യുടെ വീഡിയോ ആണ് ഇപ്പോൾ ലോകത്തെ അന്പരപ്പിച്ചിരിക്കുന്നത്. പറക്കുന്ന അ‌ജ്ഞത വസ്തുവിന്‍റേത് എന്നവകാശപ്പെടുന്ന വീഡിയോ ചലച്ചിത്ര നിർമാതാവായ ജെറമി കോർബെൽ ആണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വീഡിയോ വിവിധ പ്ലാറ്റ്‌ഫോമുകളിൽ അതിവേഗം വ്യാപിക്കുകയും ചെയ്തു. വിചിത്രമായ ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലിപ്പിൽ ഇറാഖിലെ ജോയിന്‍റ് ഓപ്പറേഷൻ ബേസിനു മുകളിലൂടെ ഒരു ജെല്ലിഫിഷിനെപ്പോലെ അജ്ഞാതവസ്തു തെന്നിമാറുന്നതു കാണാം. 2018ലാണു സംഭവം. സൈനിക ഉദ്യോഗസ്ഥരാണ്…

Read More

ഉത്തര കൊറിയയിൽ സൈനിക മേധാവിയെ പിരിച്ചുവിട്ടു; യുദ്ധത്തിനുള്ള തയാറെടുപ്പിന്റെ മുന്നോടിയായാണ് കിം ജോങ് ഉന്നിന്റെ പുതിയ നീക്കം

ഉത്തര കൊറിയയിൽ സൈനിക മേധാവിയെ പിരിച്ചുവിട്ടു. യുദ്ധത്തിനുള്ള തയാറെടുപ്പ്, ആയുധനിർമാണം, സൈനിക വിന്യാസം തുടങ്ങിയ കാര്യങ്ങളുടെ മുന്നോടിയായാണ് ഏകാധിപതി കിം ജോങ് ഉന്നിന്റെ പുതിയ നീക്കമെന്ന് ഔദ്യോഗിക മാധ്യമമായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. സെൻട്രൽ മിലിട്ടറി കമ്മിഷന്റെ യോഗത്തിലാണ് കിം നിർണായക തീരുമാനം വെളിപ്പെടുത്തിയത്. ശത്രുരാജ്യങ്ങളെ നേരിടുന്നതിനായി പ്രതിരോധപ്രവർത്തനങ്ങളുടെ രൂപരേഖ തയാറാക്കിയതായും കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ജനറൽ റിയോങ് ഗില്ലിനെയാണ് പുതിയ സൈനിക മേധാവിയായി നിയമിച്ചത്. കിമ്മിന്റെ സൈനിക നീക്കങ്ങളെ കുറിച്ച് ചില ചിത്രങ്ങളും കെസിഎൻഎ പുറത്തുവിട്ടു….

Read More