
സീസണിൽ ഇങ്ങനെ തുടങ്ങാനല്ല ആഗ്രഹിച്ചത്! ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വിയില്‍ പ്രതികരണവുമായി സ്റ്റാറേ
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം അവസാനിച്ചത് പരാജയത്തിലാണ്. പഞ്ചാബ് എഫ്‌സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോൽവിക്ക് വഴങ്ങിയത്. പഞ്ചാബ് മൂന്ന് പോയിന്റ് സ്വന്തമാക്കുന്നത് ഇഞ്ചുറി സമയത്തെ ഗോളിലാണ്. ലൂക്ക് മാജ്സെന്‍, ഫിലിപ്പ് എന്നിവരാണ് പഞ്ചാബിനായി വല കുലിക്കിയത്. അതേസമയം, ജിസസ് ജിമിനസാണ് ബ്ലാസ്റ്റേഴ്സിന്റെ ഏകഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്‌സിന്റെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പരിശീലകൻ മൈക്കല്‍ സ്റ്റാറേ. ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ മൈക്കല്‍ സ്റ്റാറേ ഒട്ടും ഹാപ്പിയല്ല. ആദ്യ മത്സരത്തിലെ തോല്‍വി ഒട്ടും…