
‘നിങ്ങളുടെ പേര് കുറച്ചെങ്കിലും അറിയാന്‍ തുടങ്ങി, എനിക്കുപോലും അറിയില്ലായിരുന്നു’; പുഷ്പയെ വിമര്‍ശിച്ചു, സിദ്ധാർഥിനെ പരിഹസിച്ച് ഗായകൻ
അല്ലു അര്‍ജുന്റെ ‘പുഷ്പ 2- ദി റൂള്‍’ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയെ വിമര്‍ശിച്ച നടന്‍ സിദ്ധാര്‍ഥിന് മറുപടിയുമായി ഗായകന്‍ മികാ സിങ്. പുഷ്പയെക്കുറിച്ചുള്ള അഭിപ്രായപ്രകടനത്തിലൂടെ ജനങ്ങള്‍ നിങ്ങളുടെ പേര് കുറച്ചെങ്കിലും അറിയാന്‍ തുടങ്ങിയെന്നായിരുന്നു ഗായകന്റെ പരിഹാസം. സിദ്ധാര്‍ഥ് പുഷ്പയെക്കുറിച്ച് പറഞ്ഞതിന്റെ വാര്‍ത്തയുടെ പോസ്റ്റ് സഹിതം പങ്കുവെച്ചാണ് ഗായകന്‍ തന്റെ പ്രതികരണം കുറിച്ചത്. ”ഹലോ സിദ്ധാര്‍ഥ് ഭായ്, താങ്കളുടെ വിമര്‍ശനത്തെത്തുടര്‍ന്നുണ്ടായ ഒരു നല്ലകാര്യം, ഇന്നുമുതല്‍ ജനങ്ങള്‍ നിങ്ങളുടെ പേര് കുറച്ചെങ്കിലും അറിയാന്‍ തുടങ്ങി എന്നതാണ്. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന്…