പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു; 11കാരന് ദാരുണാന്ത്യം

തോട്ടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിയുടെ മകന് ദാരുണാന്ത്യം. മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിലാണ് സംഭവം. ആസാം സ്വദേശിയായ റാബുൽ ഹുസൈൻ (11) ആണ് മരിച്ചത്. റാബുലിന്റെ കാലുകൾക്ക് പൊള്ളലേറ്റ സഹോദരനെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസും കെഎസ്ഇബിയും അന്വേഷണം ആരംഭിച്ചു. രാവിലെ 11.30ഓടെയാണ് സംഭവം. റാബുലും മാതാപിതാക്കളും ആക്രി ശേഖരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉപയോഗശൂന്യമായ കമ്പി എന്ന് കരുതി പൊട്ടികിടന്ന വൈദ്യുതി കമ്പിയിൽ പിടിച്ചതാണ് ഷോക്കേൽക്കാൻ കാരണമെന്നാണ് കരുതുന്നത്. കരച്ചിൽ കേട്ട്…

Read More

തീച്ചൂളയിലേക്ക് വീണ് അപകടം; അതിഥി തൊഴിലാളിയുടെ മൃതദേഹാവശിഷ്ടം കിട്ടി

പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിൽ തീപ്പിടുത്തമുണ്ടായി അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ അഗ്‌നി ഗർത്തത്തിലേക്ക് നസീർ വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ  യൂണിവേഴ്‌സൽ പ്ലൈവുഡ് ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായി നസീർ ഷെയ്ക്ക് എത്തിയിട്ട് ഒരാഴ്ചയാവുമ്പോഴാണ് ദുരന്തം തേടിയെത്തിയത്. ഫാക്ടറിയുടെ തൊട്ടടുത്ത് പൈവുഡ് മാലിന്യങ്ങൾ…

Read More

ഭർത്താവിനെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയ സംഭവം; ഭാര്യയുടെ കാമുകനെത്തേടി പൊലീസ് ബിഹാറിലേക്ക്

ഭർത്താവിനെ സാരി കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയുടെ കാമുകനെത്തേടി പൊലീസ് ബിഹാറിലേക്ക്. വേങ്ങര – കോട്ടയ്ക്കൽ റോഡിലെ യാറംപടിയിലെ ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന ബിഹാർ സ്വദേശി സൻജിത് പാസ്വാനെ (33) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യ ബിഹാർ സ്വദേശി പുനംദേവി (30) റിമാൻഡിലാണ്. കാമുകനുമൊത്ത് ജീവിക്കാനായാണ് കൊലപാതകമെന്ന മൊഴി അന്വേഷിക്കാനാണ് പട്‌ന സ്വദേശിയെ ചോദ്യം ചെയ്യുന്നത്. പുനംദേവിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ഡിവൈഎസ്പി അബ്ദുൽ ബഷീർ പറഞ്ഞു. ജനുവരി 31ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടുത്ത…

Read More