കാര്യവട്ടം ക്യാമ്പസ് സംഘർഷം: പോലീസ് സ്റ്റേഷൻ ഉപരോധിച്ച് പ്രതിഷേധം, എംഎൽഎയ്ക്ക് മർദ്ദനം, അർധരാത്രി നാടകീയ രംഗങ്ങൾ

കാര്യവട്ടം കാമ്പസിലെ അക്രമത്തെ ചൊല്ലി ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ അർധരാത്രി നാടകീയ രംഗങ്ങൾ. കെഎസ്യു നടത്തിയ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധത്തിൽ സംഘർഷം ഉണ്ടായി. സ്ഥലത്തെത്തിയ എസ്എഫ്‌ഐ പ്രവർത്തകരും കെഎസ്യു പ്രവർത്തകരും തമ്മിൽ മണിക്കൂറുകളോളം കയ്യാങ്കളിയും വാക്കേറ്റവും നടന്നു. സമരത്തിനെത്തിയ എം.വിൻസെന്റ് എംഎൽഎയെ പൊലീസിന് മുന്നിൽ വച്ച് എസ്എഫ്‌ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തു. കെഎസ്‌യു തിരുവന്തപുരം ജില്ലാ ജനറല് സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് മർദ്ദിച്ചെന്നാണ് ആരോപണം. ഇതിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് രാത്രി പതിനൊന്നരയോടെയാണ്…

Read More

കേരളത്തിൽ ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം; 52 ദിവസം നീളും

52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി നിലവിൽവരും. ജൂലൈ 31 വരെ സംസ്ഥാനത്തെ യന്ത്രവൽകൃത മത്സ്യബന്ധന മേഖല നിശ്ചമാകും. സംസ്ഥാനത്തിന്റെ പരിധിയിലുള്ള 12 നോട്ടിക്കൽ മൈൽ കടലിൽ അടിത്തട്ടിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കാണ് നിരോധനം. ഇൻബോർഡ് വള്ളങ്ങൾക്കും പരമ്പരാഗത വള്ളങ്ങൾക്കും കടലിൽ പോകാൻ തടസ്സമില്ല.  പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. സംസ്ഥാനത്താകെ 3737 യന്ത്രവൽകൃത ബോട്ടുകളുണ്ടെന്നാണ് കണക്ക്. കൊല്ലം ജില്ലയിൽ നീണ്ടകര, തങ്കശ്ശേരി, അഴീക്കൽ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ. 10-15 ദിവസത്തേക്ക് കടലിൽപോയ മിക്ക ബോട്ടുകളും…

Read More

ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷയെ കാറിൽ വലിച്ചിഴച്ച സംഭവം; വിഡിയോ ദൃശ്യങ്ങൾ പുറത്ത്

ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളിനെ മദ്യലഹരിയിൽ ആക്രമിച്ച കാർ ഡ്രൈവർ, 15 മീറ്ററോളം കാറിൽ വലിച്ചിഴച്ചെന്ന പരാതിക്ക് ആധാരമായ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. സ്ത്രീസുരക്ഷ നേരിട്ടു ബോധ്യപ്പെടാൻ പുലർച്ചെ പരിശോധനയ്ക്കിറങ്ങിയപ്പോഴായിരുന്നു അതിക്രമം. ഇന്നലെ പുലർച്ചെ 3 മണിക്കു നടന്ന സംഭവത്തിൽ പ്രതിയായ ഡ്രൈവറെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. വഴിയരികിൽനിന്ന് സ്വാതി മലിവാൾ കാർ ഡ്രൈവറുമായി സംസാരിക്കുന്നതും പിന്നീട് അടുത്തുചെന്ന് അയാളെ പിടികൂടാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. സ്വാതി മലിവാളും വനിതാ കമ്മിഷനിലെ…

Read More