മിഡിൽ ഈസ്റ്റിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ് എം.എ യൂസഫലിയുടെ ലുലുവിന് ; നിക്ഷേപകർക്ക് നന്ദി അറിയിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ

അബുദാബി സെക്യുരിറ്റീസ് എക്സ്ചേഞ്ചിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്വത്തിന് സാക്ഷ്യംവഹിച്ച് ലുലു ഐപിഒ സബ്സ്ക്രിബ്ഷൻ. പ്രതീക്ഷിച്ചതിനെക്കാൾ 25 ഇരട്ടി അധിക സമാഹരണം ലുലു ഐപിഒക്ക് ലഭിച്ചു. 15,000 കോടി രൂപ ഉദേശിച്ചിരുന്നിടത്ത് 3 ലക്ഷം കോടി രൂപയിലധികമാണ് സമഹാരിച്ചത്. 82000 സബ്സ്ക്രൈബേഴ്സ് എന്ന റെക്കോർഡ്. സസ്ബ്സ്ക്രിബ്ഷൻ കഴിഞ്ഞ ദിവസം (05 നവംബർ 2024) അവസാനിച്ചു. മിഡിൽ ഈസ്റ്റിലെ ഒരു ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡ് ലുലു സ്വന്തമാക്കി. ഓഹരിക്ക്…

Read More

മിഡിലീസ്റ്റിലെ സംഘർഷം ഒഴിവാക്കാൻ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം ; ഒമാൻ

പ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ പൂ​ർ​ണ അം​ഗ​ത്വം ന​ൽ​കു​ന്ന​തി​ലൂ​ടെ​യും മാ​ത്ര​മെ മി​ഡി​ലീ​സ്റ്റ് മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന്​ ഒ​മാ​ൻ. യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ പ​ത്താ​മ​ത് അ​ടി​യ​ന്ത​ര പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ലേ​ക്കു​ള്ള ഒ​മാ​ന്‍റെ സ്ഥി​രം പ്ര​തി​നി​ധി സം​ഘ​ത്തി​ലെ അം​ഗം സ​യ്യി​ദ് അ​ഹ്മ​ദ് ബി​ൻ ഹ​മൂ​ദ് അ​ൽ ബു​സൈ​ദി​യാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഫ​ല​സ്തീ​ന് ഐ​ക്യ​രാ​ഷ​ട്ര സ​ഭ​യി​ൽ പൂ​ർ​ണ അം​ഗ​ത്വം ന​ൽ​ക​ണ​മെ​ന്ന്​ ര​ക്ഷാ​സ​മി​തി​യോ​ട് സു​ൽ​ത്താ​നേ​റ്റ്​ ആ​വ​ശ്യ​പ്പെ​ട്ടു. അ​ത്ത​ര​മൊ​രു അ​ഭ്യ​ർ​ഥ​ന സ്വീ​ക​രി​ക്കു​ന്ന​ത്​ മി​ഡി​ലീ​സ്റ്റി​ലെ​യോ ലോ​ക​ത്തി​ന്‍റെ​യോ സു​ര​ക്ഷ​ക്കും സ​മാ​ധാ​ന​ത്തി​നും ത​ട​സ്സ​മാ​കി​ല്ലെ​ന്നും ഒ​മാ​ൻ…

Read More

യു.എസ് സൈനികർ കൊല്ലപ്പെട്ടതിന്‍റെ ഉത്തരവാദികളെ വെറുതെവിടില്ലെന്ന് യു.എസ് പ്രസിഡന്‍റ്

വടക്കുകിഴക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്ക് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തിൽ യു.എസ് സൈനികർ കൊല്ലപ്പെട്ടതിന്‍റെ ഉത്തരവാദികളെ വെറുതെവിടില്ലെന്ന് വ്യക്തമാക്കി യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. മൂന്ന് യു.എസ് സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ സിറിയയിലും ഇറാഖിലും ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനയാണെന്നു പറഞ്ഞ ബൈഡൻ തീവ്രവാദത്തിനെതിരായ പോരാട്ടം തുടരുമെന്നവും വ്യക്തമാക്കി. കൂടാതെ കനത്ത തിരിച്ചടി നൽകുമെന്നാണ് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിനും പറഞ്ഞിരിക്കുന്നത്. ഡ്രോൺ ആക്രമണത്തിൽ 34 യു.എസ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചിലരുടെ പരിക്ക്…

Read More

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കാറ്റാടി ഊര്‍ജ പദ്ധതി; സൗദിയും ഈജിപ്തും ധാരണയിലെത്തി

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കാറ്റാടി ഊര്‍ജ പദ്ധതി സ്ഥാപിക്കുന്നതിന് സൗദിയും ഈജിപ്തും ധാരണയിലെത്തി. 150 കോടി ഡോളര്‍ ചെലവഴിച്ച് സ്ഥാപിക്കുന്ന പദ്ധതി വഴി 1.1 ജിഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. പദ്ധതി വഴി 2.4 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. സൗദി കമ്പനിയായ എ.സി.ഡബ്ല്യു.എയാണ് ഈജിപ്ഷ്യന്‍ സര്‍ക്കാരുമായി കരാറില്‍ ഒപ്പ് വച്ചത്. ഗള്‍ഫ് ഓഫ് സൂയസ്, ജബല്‍ അല്‍ സെയ്റ്റ് മേഖലകളിലാണ് പദ്ധതി സ്ഥാപിക്കുക. കടല്‍ത്തീര കാറ്റില്‍ നിന്നുമാണ് ഊര്‍ജം ഉല്‍പാദിപ്പിക്കുന്നത്. ഒപ്പം…

Read More

മിഡിലീസ്റ്റിലെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ സൗദി ഓടിക്കും

അറബ് മേഖലയിലെ ആദ്യ ഹൈഡ്രജന്‍ ട്രൈയിന്‍ സൗദി അറേബ്യ പ്രവര്‍ത്തിപ്പിക്കുമെന്ന് ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് അല്‍ജാസര്‍ പറഞ്ഞു. ദുബൈയില്‍ നടന്ന കോപ്പ് 28 ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ബദര്‍ ഊര്‍ജ്ജം ഉപയോഗിച്ചുള്ള ഗതാഗതച്ചെലവ് അതിവേഗം കുറഞ്ഞ് വരുന്നത് പ്രതീക്ഷ പകരുന്നുണ്ട്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിന് നിരവധി പ്രതിബന്ധങ്ങളും വെല്ലുവിളികളും അഭമുഖീകരിക്കുന്നുണ്ട്. ജനസംഖ്യ വര്‍ധനവും ഗതാഗതത്തിന്റെ വര്‍ദ്ധിച്ച ഉപയോഗവും ഇതില്‍ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിനും കാര്‍ബണ്‍ ബഹിര്‍ഗമനിത്തിനും ഇടയാക്കുന്ന മലിനീകരണ തോത് ഏറ്റവും…

Read More

ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സ്; മിഡിലീസ്റ്റിൽ ദുബൈ ഒന്നാം സ്ഥാനത്ത്

ജനങ്ങളെ ആകർഷിക്കാനുള്ള നഗരങ്ങളുടെ കരുത്ത് വിലയിരുത്തുന്ന ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സിൽ മിഡിലീസ്റ്റിൽ ഒന്നാമതെത്തി ദുബൈ നഗരം. ആഗോളതലത്തിൽ ദുബൈ എട്ടാം സ്ഥാനത്തുണ്ട്. പട്ടികയിൽ ഇടം നേടിയ ഏക ഗൾഫ് നഗരവും ദുബൈയാണ്. ജനങ്ങളെയും, നിക്ഷേപങ്ങളെയും, സംരംഭങ്ങളെയും ആകർഷിക്കാനുള്ള നഗരങ്ങളുടെ കരുത്ത് വിലയിരുത്തി ജപ്പാനിലെ നഗരാസൂത്രണ പഠന സ്ഥാപനമായ മോറി ഫൗണ്ടേഷൻ ആഗോളതലത്തിൽ തയാറാക്കുന്ന പട്ടികയാണ് ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സ്. ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ എന്നിവയാണ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാർ. കഴിഞ്ഞവർഷത്തേക്കാൾ മൂന്ന് സ്ഥാനം…

Read More

യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി ജോർദാൻ

ഇസ്രയേൽ, ജോർദാൻ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് എത്താനിരിക്കെ, അവസാന നിമിഷം അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയിൽ നിന്നു പിൻമാറി ജോർദാൻ. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയിൽനിന്ന് പിൻമാറുകയാണെന്ന് ജോർദാൻ വിദേശകാര്യ മന്ത്രി അറിയിച്ചു. ഗാസ സിറ്റിയിലെ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടെന്ന വാർത്തകൾക്കിടെയാണ് ജോർദാന്റെ അപ്രതീക്ഷിത പിൻമാറ്റം. യുദ്ധം അവസാനിപ്പിക്കാതെ ഈ സമയത്ത് എന്തു ചർച്ച നടത്തിയിട്ടും കാര്യമില്ലെന്ന് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

Read More

അഴിമതി കുറഞ്ഞ ഒന്നാമത്തെ അറബ് രാജ്യമായി യുഎഇ; ഖത്തർ രണ്ടാമത്

ഏറ്റവും അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാം സ്ഥാനത്ത്. ട്രാൻസ്പെരൻസി ഇന്റർനാഷനലിന്റെ കറപ്ഷൻ പെർസപ്ഷൻസ് സൂചിക-2022 ന്റെ പട്ടികയിലാണ് നേട്ടം. 67 ആണ് സ്‌കോർ. അറബ് രാജ്യങ്ങളിൽ 58 സ്‌കോറുമായി ഖത്തർ ആണ് രണ്ടാമത്. കുവൈത്തിന് 42 ആണ് സ്‌കോർ. സൗദി അറേബ്യയ്ക്ക് 51, ബഹ്റൈൻ, ഒമാൻ എന്നിവയ്ക്ക് 44 വീതവുമാണ് സ്‌കോർ. ലിബിയ (സ്‌കോർ-17), യമൻ (16), സിറിയ (13) എന്നീ രാജ്യങ്ങളാണ് ഏറ്റവും അഴിമതി കൂടിയ അറബ് രാജ്യങ്ങൾ.

Read More