മധ്യവയസ്കൻ്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി ; തോട്ടിലേക്ക് വീണതാകാം എന്ന നിഗമനത്തിൽ പൊലീസ്

കോഴിക്കോട് കാരശ്ശേരിയിൽ മധ്യവയസ്‌കന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപാറ – കൂടരഞ്ഞി റോഡിന് സമീപത്തായുള്ള തോട്ടിലാണ് ഇന്ന് രാവിലെയോടെ നാട്ടുകാര്‍ മൃതദേഹം കണ്ടത്. കാരശ്ശേരി മൂട്ടോളി സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ അച്യുതന്‍ (52) എന്നയാളാണ് മരിച്ചതെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു. തോട്ടിലൂടെ വെള്ളം ഒഴുകുന്ന ഭാഗത്താണ് മൃതദേഹം കമഴ്ന്നുകിടക്കുന്ന തരത്തില്‍ കണ്ടത്. ഈ ഭാഗത്ത് പാറക്കല്ലുകളും ഉണ്ട്. തോടിന് സമീപത്തായുള്ള കലുങ്കില്‍ ഇരുന്നപ്പോള്‍ തോട്ടിലേക്ക് വീണുപോയതാവാം എന്നാണ് പ്രാഥമിക നിഗമനം. മുക്കം പൊലീസ് സ്ഥലത്തെത്തി…

Read More

മലപ്പുറത്ത് വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്‌കനെ വീട്ടിൽ കയറി ആക്രമിച്ചു; 3 പേർ അറസ്റ്റിൽ

മലപ്പുറത്ത് വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്‌കനെ വീട്ടിൽ കയറി മർദ്ദിച്ചു. കേസിൽ മധ്യവയ്‌സകൻറെ അയൽക്കാരായ പിതാവും മകനും ഇവരുടെ ബന്ധുവും അറസ്റ്റിൽ. ആക്രമണത്തിനിരയായ ആളുടെ അയൽവാസികൂടിയായ തയ്യിൽ അബ്ദു, ഇയാളുടെ മകൻ നാഫി ഇവരുടെ ബന്ധു ജാഫർ എന്നിവരാണ് അറസ്റ്റിലായത്. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയാണ് മർദനത്തിനിരയായത്. വീട്ടിൽ നിന്നും വിളിച്ചിറക്കി മണിക്കൂറുകളോളം വിചാരണ നടത്തിയാണ് ഇദ്ദേഹത്തെ മർദ്ദിച്ചത്. ഇതിൻറെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

Read More

മിഠായി നൽകി കുട്ടികളെ പീഡിപ്പിച്ചു ; മധ്യവയ്കൻ അറസ്റ്റിൽ

മിഠായി നൽകി കുട്ടികളെ പീഡിപ്പിക്കുന്ന മധ്യവയസ്കൻ വീണ്ടും അറസ്റ്റിൽ. പരപ്പനങ്ങാടി അട്ടകുഴിങ്ങര സ്വദേശി തെക്കുംപറമ്പിൽ മുഹമ്മദ് കോയയെയാണ് പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. കുട്ടികൾക്ക് മിഠായി നൽകി ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചതിനാണ് ഇയാളെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഒരു വർഷം മുന്നേ സമാന രീതിയിൽ പ്രായ പൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ഇയാൾ പോക്‌സോ പ്രകാരം അറസ്റ്റിലായിരുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷം വീണ്ടും പീഡനത്തിന് അറസ്റ്റിലാവുകയായിരുന്നു. സ്ഥിരമായി കുട്ടികളേയും…

Read More

മലപ്പുറം തിരൂരിലെ മധ്യവയസ്കന്റെ മരണം കൊലപാതകം ; പ്രതിയായ താനൂർ സ്വദേശി ആബിദ് അറസ്റ്റിൽ

മലപ്പുറം തിരൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് താനൂർ സ്വദേശി ആബിദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ പ്രതി ആബിദ് ഹംസയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇന്നലെ രാവിലെയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസയെ തിരൂരിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശിയാണെങ്കിലും വർഷങ്ങളായി തിരൂരിൽ താമസിച്ചു വരികയായിരുന്നു ഹംസ. പ്രതിയായ ആബിദും ഹംസയും തമ്മിൽ വെള്ളിയാഴ്ച രാത്രി തിരൂർ ടൗണിൽ വെച്ച് വാക്കുതർക്കമുണ്ടായി….

Read More

10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്കൻ അറസ്റ്റിൽ, സംഭവം തിരുവനന്തപുരത്ത്

കണ്ണിന് ചികിത്സ തേടിയെത്തിയ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 52കാരൻ പിടിയിലായി. തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് സംഭവം. കണ്ണിന് മരുന്നൊഴിച്ച ശേഷം ആശുപത്രിയിൽ ഇരുന്ന കുട്ടിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. കുട്ടി ബഹളം വെച്ചതോ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഉദിയൻകുളങ്ങര സ്വദേശിയായ സതീഷിനെയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More

സ്കൂൾ കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; മധ്യവയസ്കൻ അറസ്റ്റിൽ

ആലപ്പുഴയിൽ സ്കൂൾ കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്ക്കനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലമേൽ ആദിക്കാട്ടുകുളങ്ങരയിൽ താമസിക്കുന്ന ചങ്ങനാശ്ശേരി ഫാത്തിമ പുരത്ത് പുതുപറമ്പിൽ നവാസിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒരു മാസക്കാലമായി കുട്ടികൾ വരുന്ന വിജനമായ വഴികളിൽ കാത്തുനിന്ന് ലൈംഗിക പ്രദർശനം നടത്തുകയായിരുന്നു ഇയാൾ. ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിൽ റോഡിൽ കാത്തു നിൽക്കുന്ന ഇയാൾ കുട്ടികൾ അടുത്തെത്തുമ്പോൾ ശബ്ദമുണ്ടാക്കി ശ്രദ്ധ ക്ഷണിച്ചാണ് നഗ്നത പ്രദർശനം നടത്തിയിരുന്നത്….

Read More

വയനാട്ടിൽ മയക്കുമരുന്ന് വേട്ട ; മധ്യവയസ്കൻ അറസ്റ്റിൽ

വയനാട്ടിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മധ്യവയസ്കനെ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കേച്ചേരി എരഞ്ഞിപ്പാലം കുളങ്ങരക്കണ്ടി വീട്ടില്‍ കെ. ശ്രീജിഷാണ് പിടിയിലായത്. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ശ്രീജിഷിനെ എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നും അമ്പത് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. എക്സൈസ്…

Read More