യുഎഇയിൽ ചൂട് കനക്കുന്നു ; ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രബല്യത്തിൽ
കടുത്ത വേനലിൽ തൊഴിലാളികൾക്ക് സംരക്ഷണമൊരുക്കാനായി യു.എ.ഇ മാനവവിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം രാജ്യ വ്യാപകമായി പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം ഇന്ന് ( ജൂൺ 15 ) മുതൽ പ്രാബല്യത്തിൽ വന്നു. ഉച്ചക്ക് 12.30 മുതൽ മൂന്നുമണിവരെയാണ് വിശ്രമ സമയം. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ നിയന്ത്രണം തുടരും. സൂര്യപ്രകാശം നേരിട്ടേൽക്കുന്ന തൊഴിൽ ചെയ്യുന്നവർക്കാണ് നിയമം ബാധകം. തുടർച്ചയായ 20ആം വർഷമാണ് നിയമം പ്രഖ്യാപിക്കുന്നത്. തൊഴിലാളികൾക്ക് വിശ്രമിക്കാൻ മതിയായ സൗകര്യമൊരുക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണ്. വെള്ളം, വൈദ്യുതി,…