ബസ് ചാർജായി നൽകിയ തുക കുറവ്; ആറാം ക്ലാസുകാരിയെ ബസ് ജീവനക്കാരൻ വഴിയിൽ ഇറക്കിവിട്ടു

ബസ് ചാർജായി നൽകിയ തുക കുറവാണെന്ന് കാണിച്ച് ആറാംക്ലാസുകാരിയെ സ്വകാര്യ ബസ് ജീവനക്കാരൻ പാതിവഴിയിൽ ഇറക്കിവിട്ടതായി പരാതി. വെള്ളിയാഴ്ച വൈകിട്ടാണ് പഴമ്പാലക്കോട് എസ്എംഎം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയെ സ്‌കൂൾ വിട്ട് വീട്ടിലേക്കു പോകുന്നതിനിടെ കണ്ടക്ടർ പാതിവഴിയിൽ ഇറക്കിവിട്ടത്. സംഭവത്തെ തുടർന്ന് ഒറ്റപ്പാലം റൂട്ടിൽ ഓടുന്ന അരുണ ബസിനെതിരെ പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി.  തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു പെൺകുട്ടിക്കു പോകേണ്ടിയിരുന്നത്. സാധാരണ സ്‌കൂൾ ബസിൽ പോകുന്ന പെൺകുട്ടി സ്വകാര്യ ബസിൽ കയറുകയായിരുന്നു. കുട്ടിയുടെ…

Read More