മൈസ് എയർലൈൻ പുരസ്‌കാരം തുടർച്ചയായി രണ്ടാം തവണയും ഖത്തർ എയർവേസിന്

മികച്ച യാത്രാ സൗകര്യങ്ങളുമായി വീണ്ടും അന്താരാഷ്ട്ര അവാർഡുകൾ സ്വന്തമാക്കി ഖത്തർ എയർവേസ്. ലോകത്തിലെ ഏറ്റവും മികച്ച മൈസ് എയർലൈൻ പുരസ്‌കാരം തുടർച്ചയായി രണ്ടാം തവണയും ഖത്തർ എയർവേസിനെ തേടിയെത്തി. മീറ്റിംഗ്സ്, ഇൻസെന്റീവ്സ്, കോൺഫെറൻസസ്, എക്സിബിഷൻസ് അഥവാ മൈസ് ടൂറിസം രംഗത്തെ മികവിനുള്ള അംഗീകാരമാണ് എയർവേസിന് ലഭിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച മൈസ് എയർലൈൻ എന്ന പുരസ്‌കാരത്തിന് പുറമെ മിഡിലീസ്റ്റിലെ മികച്ച മൈസ് എയർലൈനിനുള്ള പുരസ്‌കാരവും ഖത്തർ എയർവേസിനാണ്. ഖത്തറിലും പുറത്തും മൈസ് വ്യവസായം വളർത്തിയെടുക്കുന്നതിലെ ഖത്തർ എയർവേയ്സിന്റെ…

Read More