റോള്‍സ് റോയിസിൽ സ്റ്റൈലായി കള്ളനെ പിടിക്കാൻ വരുന്ന മയാമി പോലീസ്

ഇനി കള്ളനെ പിടിക്കാൻ മയാമി പോലീസ് വരുന്നത് സ്വന്തം റോൾസ് റോയിസിലായിരിക്കും. യുഎസും യൂറോപ്പുമൊക്കെ ആഡംബര വാഹനങ്ങള്‍ക്ക് പേര് കേട്ട സ്ഥലങ്ങളാണ്. അവിടുത്തെ സെലിബ്രിറ്റീസും പ്രമുഖരുമൊക്കെ നിരവധി ആഡംബര വാ​ഹനങ്ങളു‌ടെ ഉടമകളുമാണ്.എന്നാപ്പിന്നെ തങ്ങളായിട്ട് ഒട്ടും കുറയ്ക്കണ്ട എന്ന് അമേരിക്കയിലെ മയാമി പോലീസിനും തോന്നി. അങ്ങനെ അവർ അവരുടെ അത്യാഡംബര കാറായ റോള്‍സ് റോയിസ് പുറത്തിറക്കി. കോടികള്‍ വിലയുള്ള പട്രോൾ കാറിന്റെ സ്റ്റൈലൻ വീഡിയോ സാമൂഹിക മാധ്യമങ്ങളിലാകെ വൈറലായി കഴിഞ്ഞു. പോലീസിലേക്കുള്ള പുതിയ റിക്രൂട്ട്മെന്‍റില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും പ്രദേശവാസികളോടും…

Read More