
എംജിആറിനെ കാണാൻ ഹോട്ടലിന്റെ മുന്നിൽ നിൽക്കും, ഒരിക്കൽ സ്കൂളിന്റെ അഡ്രസ് വാങ്ങിച്ചു; കോവൈ സരള
തമിഴ് സിനിമയിൽ കോമഡി വേഷങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്ന നടിയാണ് കോവൈ സരള. ഒരു പിടി നല്ല കോമഡി കഥാപാത്രങ്ങൾ ചെയ്ത കോവൈ സരള മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. നിറം, കേരള ഹൗസ് ഉടൻ വിൽപ്പനയ്ക്ക് തുടങ്ങിയ ചിത്രങ്ങളിലും മലയാളത്തിൽ കോവൈ സരള വേഷമിട്ടു. മലയാൽയായ കോവൈ സരള തൃശൂർ മരുതാക്കരയാണ് ജനിച്ചത്. കേരളത്തിൽ വരുമ്പോൾ സ്ഥിരമായി ഗുരുവായൂരിൽ വന്ന് തൊഴുന്ന ആളുമാണ് കോവൈ സരള. കുട്ടിയായിരുന്നപ്പോൾ എം.ജി.ആറിനോട് വലിയ ആരാധനയുള്ള വ്യക്തിയായിരുന്നു കോവൈ സരള. എംജിആർ മുഖ്യമന്ത്രി…