സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കില്ലെന്ന് എംജി സെനറ്റ്; ഗവർണറുടെ ആവശ്യം തള്ളി

വൈസ് ചാൻസിലറെ തീരുമാനിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് എംജി സർവകലാശാല സെനറ്റ് പ്രതിനിധിയെ അയക്കില്ല. ഇന്ന് ചേർന്ന എംജി സർവകലാശാലയുടെ സ്‌പെഷൽ സെനറ്റ് യോഗത്തിലാണ് തീരുമാനം. കോടതിയിൽ കേസുകൾ നിൽക്കുന്നുവെന്ന കാരണം പറഞ്ഞാണ് സെർച്ച് കമ്മറ്റിയിലേക്ക് ആളെ അയയ്ക്കാത്തത്. യുഡിഎഫ് അംഗങ്ങളുടെ എതിർപ്പ് അവഗണിച്ചായിരുന്നു തീരുമാനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ അജൻഡയ്ക്ക് ഇടത് സെനറ്റ് അംഗങ്ങൾ കുട പിടിയ്ക്കുന്നെന്ന് യുഡിഎഫ് വിമർശനം. സെനറ്റ് പ്രതിനിധി ഇല്ലാത്ത സാഹചര്യത്തിൽ ഗവർണർക്ക് സ്വന്തം തീരുമാനം എളുപ്പത്തിൽ അടിച്ചേൽപ്പിക്കാനാകുമെന്ന് യുഡിഎഫ് അംഗങ്ങൾ…

Read More

എംജി സർവകലാശാലയിലെ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവം; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

എം ജി സർവകലാശാലയിലെ പിജി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. പ്രാഥമിക അന്വേഷണത്തിൽ ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ മുൻ സെക്ഷൻ ഓഫീസറെയും നിലവിലെ സെക്ഷൻ ഓഫീസറെയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാൻ തീരുമാനിച്ചതെന്ന് വൈസ് ചാൻസലർ അറിയിച്ചു. ജോയിന്റ് രജിസ്ട്രാർ തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്വത്തിൽ വിശദമായ അന്വേഷണം നടത്തും. സർട്ടിഫിക്കറ്റ് ഫോർമാറ്റ് കാണാതായ സെക്ഷനിലെ എല്ലാ ജീവനക്കാരെയും അന്വേഷണ കാലയളവിൽ മറ്റു സെക്ഷനുകളിലേക്ക് മാറ്റും വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ പരീക്ഷാ…

Read More