ശ്രീക്കുട്ടന്‍ പാടണ്ട എന്ന് വിദ്യാസാഗര്‍ പറഞ്ഞു, പടത്തില്‍ ആ പാട്ട് വന്നില്ല; എംജി ശ്രീകുമാര്‍

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. വിദ്യാസാഗറും എംജി ശ്രീകുമാറും മലയാളികളുടെ പ്രിയപ്പെട്ട ജോഡികളിലൊന്നാണ്. വിദ്യാജിയുടെ സംഗീതത്തില്‍ എംജി പാടിയ പല പാട്ടുകളും സൂപ്പര്‍ ഹിറ്റുകളാണ്. എന്നാല്‍ എംജിയെക്കൊണ്ട് പാടിക്കേണ്ടെന്ന് വിദ്യാസാഗര്‍ വാശി പിടിച്ച സംഭവവുമുണ്ട്. അതേക്കുറിച്ച് ഇപ്പോഴിതാ എംജി തുറന്ന് പറഞ്ഞിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് എംജിയുടെ വെളിപ്പെടുത്തല്‍. വിദ്യാസാഗറുമായുള്ള തന്റെ ഹിറ്റ് കൂട്ടുകെട്ടിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു എംജി ശ്രീകുമാര്‍. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. ”മീശമാധവനില്‍ എന്നെ റെക്കോര്‍ഡിംഗിന് വിളിച്ചു. തലേദിവസം ചങ്ങനാശ്ശേരിയിലെ അമ്പലത്തില്‍ ഗാനമേളയുണ്ടായിരുന്നു….

Read More

‘സമയമിതപൂർവ സായാഹ്നം’ എന്ന പാട്ടിന്റെ റെക്കോഡിങ്ങിനായി 5 മണിക്കൂർ’; എംജി ശ്രീകുമാർ പറയുന്നു

ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലെ ‘സമയമിതപൂർവ സായാഹ്നം’ എന്ന പാട്ടിന്റെ റെക്കോഡിങ്ങിനായി അഞ്ച് മണിക്കൂറിലേറെ സമയം ചെലവഴിച്ചുവെന്ന് ഗായകൻ എംജി ശ്രീകുമാർ. ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ ഈ പാട്ട് പാടിയത് എംജി ശ്രീകുമാറും യേശുദാസും ചേർന്നാണ്. അന്നത്തെ റെക്കോഡിങ്ങിനെ കുറിച്ചും ‘പൊന്നെ പൊന്നമ്പിളി’ എന്ന പാട്ടിൽ നിന്ന് തന്നെ മാറ്റിയതിനെ കുറിച്ചുമെല്ലാം തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു എംജി ശ്രീകുമാർ. ‘ഔസേപ്പച്ചൻ ചേട്ടൻ എല്ലാ തരത്തിലും പൂർണത നോക്കുന്നയാളാണ്. ഓരോ വരി പാടി നോക്കുമ്പോഴും ചിലപ്പോൾ എനിക്ക്…

Read More

‘ശോകഗാനം പാടുന്നതിനിടയിൽ ചിത്രയ്ക്ക് എന്നോടുള്ള പിണക്കം മാറി’; എം.ജി. ശ്രീകുമാർ

മലയാളികളുടെ പ്രിയഗായകനാണ് എം.ജി. ശ്രീകുമാർ. സിദ്ധീഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ എവർഗ്രീൻ കോമഡി ഹിറ്റ് ആയ റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമാണ് കണ്ണീർ കായലിലേതോ… എന്നു തുടങ്ങുന്ന ശോകഗാനം. ആ പാട്ടിൻറെ റെക്കോഡിംഗ് വേളയിൽ സംഭവിച്ച ചില കാര്യങ്ങൾ തുറന്നുപറയുകയാണ് എംജി. ‘കണ്ണീർ കായലിലോതോ… ഗാനം റെക്കോർഡ് ചെയ്യുന്ന തലേദിവസം ചിത്രയുടെ ഭർത്താവുമായി ഒന്ന് വഴക്കിടേണ്ടി വന്നു. എന്തോ ഒരു കാര്യത്തിനാണ് വഴക്ക് കൂടിയത്. പണ്ട് നല്ല സുഹൃത്തുക്കളായിരുന്നു, പക്ഷേ പെട്ടെന്ന് പൊട്ടിത്തെറിക്കുകയും…

Read More

ജയറാമും ‘പയിനായിര’വും പിന്നെ സെറ്റിലെ ബഹളങ്ങളും: എം.ജി. ശ്രീകുമാർ

സംഗീതലോകത്ത് വ്യത്യസ്തമായ ശൈലിയും ശബ്ദവും കേൾപ്പിച്ച മലയാളക്കരയുടെ ജനപ്രിയ ഗായകനാണ് എം.ജി. ശ്രീകുമാർ. പാടാൻ കഴിയുക എന്നത് ഈശ്വരാനുഗ്രഹമാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചലച്ചിത്ര ഗാനങ്ങൾ, ഭക്തിഗാനങ്ങൾ, ലളിതഗാനങ്ങൾ, ആൽബം തുടങ്ങിയവയൊക്കെയായി ആയിരക്കണക്കിന് ഗാനങ്ങൾ അദ്ദേഹം പാടി. മലയാളി നെഞ്ചോടു ചേർത്തുപിടിച്ച അതുല്യഗായകൻ. നാടൻശീലുകളുടെ മാധുര്യം ഇത്രത്തോളം അനുഭവിപ്പിച്ച മറ്റൊരു ഗായകനും നമുക്കില്ല. എംജിക്ക് ‘പയിനായിരം’ എന്ന പബ്ലിസിറ്റി കൊടുത്തത് ജയറാമാണ്. അതേക്കുറിച്ച് പറയുകയാണ് ഗായകൻ: പ്രിയൻറെ ഷൂട്ടിംഗ് സെറ്റിൽ ചെന്നാൽ ഒരു ബഹളമാണ്….

Read More

മോഹൻലാലുമായുള്ള സൗഹൃദം തകർക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്, പക്ഷേ തകരാത്ത ബന്ധമാണ് ലാലുമായിട്ടുള്ളത്: എം.ജി. ശ്രീകുമാർ

മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ച് ഗായകൻ എം.ജി. ശ്രീകുമാർ പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇരുവർക്കുമിടയിലെ ബന്ധം തകർക്കാൻ ചിലർ ശ്രമിച്ച കാര്യങ്ങളാണ് എംജി തുറന്നുപറഞ്ഞത്. ഞങ്ങൾ രണ്ടുപേരുടെയും ജന്മനക്ഷത്രം രേവതിയാണ്. ജനനത്തീയതിയും അടുത്തടുത്താണ്. എന്റേത് മേയ് 24, ലാലിന്റേത് മേയ് 25. ആത്മാർഥസുഹൃത്തുക്കൾ ആണെങ്കിൽ കൂടിയും ഞങ്ങൾക്കിടയിൽ കൊച്ചു കൊച്ചു പിണക്കങ്ങൾ ഉണ്ടാകാറുണ്ട്. എങ്കിൽ കൂടിയും അതിനൊക്കെ നീർക്കുമിളയുടെ ആയുസ് മാത്രമേയുള്ളൂ. ഞങ്ങൾക്കിടയിലെ സൗഹൃദം തകർക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. പക്ഷേ, തകരാത്ത ബന്ധമാണ് ഞാനും ലാലുമായിട്ടുള്ളത്. ഒരിക്കൽ ഞങ്ങൾ…

Read More

എന്നെയും മോഹന്‍ലാലിനെയും തെറ്റിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്- എം.ജി. ശ്രീകുമാര്‍

സംഗീതലോകത്ത് വ്യത്യസ്തമായ ശൈലിയും ശബ്ദവും കേള്‍പ്പിച്ച മലയാളക്കരയുടെ ജനപ്രിയ ഗായകനാണ് എം.ജി. ശ്രീകുമാര്‍. പാടാന്‍ കഴിയുക എന്നത് ഈശ്വരാനുഗ്രഹമായി കാണുന്ന എംജി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചലച്ചിത്ര ഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍, ലളിതഗാനങ്ങള്‍, ആല്‍ബം തുടങ്ങിയവയൊക്കെയായി ആയിരക്കണക്കിന് ഗാനങ്ങള്‍ പാടി. മോഹന്‍ലാലുമായുള്ള സൗഹൃദത്തിലെ ചില കാര്യങ്ങള്‍ തുറന്നുപറയുകയാണ് എംജി. മോഹന്‍ലാലിന്റെയും എന്റെയും ജന്മനക്ഷത്രം രേവതിയാണ്. ജനനത്തീയതിയും അടുത്തടുത്താണ്. എന്റേത് മേയ് 24, ലാലിന്റേത് മേയ് 25. ആത്മാര്‍ഥസുഹൃത്തുക്കള്‍ ആണെങ്കിലും ഞങ്ങള്‍ക്കിടയില്‍ കൊച്ചു കൊച്ചു പിണക്കങ്ങള്‍ ഉണ്ടാകാറുണ്ട്….

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

സംസ്ഥാനത്ത് കാസ്പ് പദ്ധതി വഴി ഇരട്ടിയാളുകള്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്‍കാനായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2020ല്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി രൂപീകൃതമാകുമ്പോള്‍ ആകെ 700 കോടി രൂപയാണ് വര്‍ഷത്തില്‍ സൗജന്യ ചികിത്സയ്ക്കായി വിനിയോഗിച്ചത്. …………………………… കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന പ്രമുഖ നേതാക്കൾക്ക് ഉയര്‍ന്ന സ്ഥാനങ്ങൾ നൽകി കേന്ദ്ര നേതൃത്വം. പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിംഗിനെയും സുനിൽ ജാക്കറെയും ബിജെപി ദേശീയ എക്സിക്യുട്ടീവിൽ ഉൾപ്പെടുത്തി. ഇരുവരും കോൺഗ്രസ് വിട്ട് ബിജെപിയിൽ…

Read More