വേനലവധിക്ക് ശേഷം മടക്കം; ദുബൈയിൽ മെട്രോ സമയം നീട്ടി
വേനലവധി കഴിഞ്ഞ് മടങ്ങുന്നവരുടെ തിരക്ക് കണക്കിലെടുത്ത് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ശനി, ഞായർ ദിവസങ്ങളിലെ മെട്രോ സർവിസ് സമയം ദീർഘിപ്പിച്ചു. സെൻട്രൽ പോയന്റ്, ജിജികോ സ്റ്റേഷനുകളിലാണ് സമയം ദീർഘിപ്പിച്ചത്. ഈ രണ്ട് സ്റ്റേഷനുകളിലും ആഗസ്റ്റ് 24 ശനിയാഴ്ച വരെ പ്രവർത്തന സമയം രാവിലെ അഞ്ചു മുതൽ പുലർച്ച രണ്ട് വരെയും 25 ഞായറാഴ്ച രാവിലെ എട്ട് മുതൽ പുലർച്ചെ രണ്ടു വരെയും ആയിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. വേനലവധിക്ക് ശേഷം നാട്ടിൽനിന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ…