
ഓൺപാസീവ് , ഇക്വിറ്റി , മഷ്രിഖ് , മെട്രോ സ്റ്റേഷനുകൾ തുറന്നു
ഏപ്രിൽ മാസത്തെ മഴക്കെടുതിയെ തുടർന്ന് പ്രവർത്തനം നിലച്ച ഓൺപാസിവ്, ഇക്വിറ്റി, മശ്രിഖ് മെട്രോ സ്റ്റേഷനുകൾ ഞായറാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിച്ചു. ദുബൈ റോഡ് ഗതാഗത അതോറിറ്റിയാണ് (ആർ.ടി.എ) ഇക്കാര്യമറിയിച്ചത്. എനർജി സ്റ്റേഷൻ അടുത്ത ആഴ്ച പ്രവർത്തന സജ്ജമാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 16ന് പെയ്ത ശക്തമായ മഴയെ തുടർന്നാണ് ദുബൈ മെട്രോയുടെ പ്രവർത്തനം അവതാളത്തിലായത്. എന്നാൽ, അതിവേഗം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നാല് സ്റ്റേഷനുകൾ ഒഴികെയുള്ളവയുടെ പ്രവർത്തനം അധികൃതർ പുനരാരംഭിച്ചിരുന്നു. ഓൺപാസിവ്, ഇക്വിറ്റി, മഷ്രിഖ്, എനർജി സ്റ്റേഷനുകളുടെ പ്രവർത്തനം…