യുഎഇയിൽ പെയ്ത കനത്ത മഴയെ തുടർന്ന് മെട്രോ സ്റ്റേഷനിൽ വെള്ളം കയറി

കനത്ത മഴയെ തുടര്‍ന്ന് ദുബൈയിലെ മെട്രോസ്‌റ്റേഷനുകളില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് അല്‍ നഹ്ദ, ഓണ്‍ പാസീവ് മെട്രോ സ്‌റ്റേഷനുകള്‍ക്ക് അകത്തേക്ക് വെള്ളം കയറിയത്. വെള്ളം കയറിയത് സർവീസുകൾക്ക് കാര്യമായ തടസ്സമുണ്ടാക്കി. റെഡ് ലൈനിലൂടെയുള്ള ഓൺപാസീവ് മെട്രോ സ്റ്റേഷനിലെ സർവീസ് തടസ്സത്തെക്കുറിച്ച് ദുബായ് മെട്രോ ഉപയോക്താക്കളെ അറിയിക്കാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പ്രസ്താവന പുറത്തിറക്കിയിരുന്നു. മഴക്കെടുതിയുള്ള സ്റ്റേഷനുകൾക്കിടയിൽ യാത്രക്കാർക്ക് സർവീസ് നടത്തുന്നതിന് ബദൽ ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു. കണങ്കാൽ വരെയുള്ള…

Read More

തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനം ബുധനാഴ്ച; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആറിന് നാടിന് സമർപ്പിക്കും. ബുധനാഴ്ച രാവിലെ പത്തിന് കൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യും. അതേസമയം തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവ സ്റ്റേഷനിലേക്ക് പുറപ്പെടും. ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷം അന്നേദിവസം തന്നെ പൊതുജനങ്ങൾക്കായി തൃപ്പൂിത്തുറയിൽ നിന്ന് ട്രെയിൻ സർവ്വീസ് ആരംഭിക്കും. പുതുതായി നിർമ്മിച്ച തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ രാവിലെ 9.45…

Read More

ആഗ്രയിൽ ജമാ മസ്ജിദ് മെട്രോസ്റ്റേഷൻ ഇനി മംഗമേശ്വർ സ്റ്റേഷൻ; പേര് മാറ്റി സർക്കാർ

ആഗ്രയിൽ നിർമാണത്തിലിരിക്കുന്ന മെട്രോ സ്റ്റേഷന്റെ പേര് മാറ്റി ഉത്തർപ്രദേശ് സർക്കാർ. ജമാ മസ്ജിദ് മെട്രോ സ്റ്റേഷനെ മംഗമേശ്വർ മെട്രോ സ്റ്റേഷൻ എന്നാണ് പുനർനാമകരണം ചെയ്തത്. തൊട്ടടുത്ത മംഗമേശ്വർ ക്ഷേത്രത്തോടുള്ള ആദര സൂചകമായാണ് പേരുമാറ്റിയതെന്നാണ് സർക്കാർ പറയുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരമാണ് പേര് മാറ്റിയതെന്ന് ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ (യുപിഎംആർസി) ഡെപ്യൂട്ടി ജനറൽ മാനേജർ പ്രതികരിച്ചു. പേര് മാറ്റാൻ നേരത്തേ നിർദേശം നൽകിയിരുന്നുവെന്നും ഇപ്പോഴാണ് പ്രദർശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആഗ്ര മെട്രോ നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ…

Read More

എക്സ്പോ 2023-നെ വരവേൽക്കുന്നതിനായി ദോഹ മെട്രോ സ്റ്റേഷനുകളിൽ പ്രത്യേക പ്രകാശാലങ്കാരങ്ങൾ ഏർപ്പെടുത്തുന്നു

എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷനെ വരവേൽക്കുന്നതിന് മുന്നോടിയായി ദോഹ മെട്രോ സ്റ്റേഷനുകളിൽ പ്രത്യേക പ്രകാശാലങ്കാരങ്ങൾ ഏർപ്പെടുത്തുന്നതായി ഖത്തർ റെയിൽ അധികൃതർ അറിയിച്ചു. 2023 ഒക്ടോബർ 2-ന് ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷന്റെ പ്രചാരണപരിപാടികളുടെ ഭാഗമായാണിത്. ഇതിന്റെ ഭാഗമായി ദോഹ മെട്രോ സ്റ്റേഷനുകൾ എക്സ്പോ 2023 എക്സിബിഷന്റെ ഔദ്യോഗിക വർണ്ണങ്ങൾ, ദീപാലങ്കാരങ്ങൾ എന്നിവ കൊണ്ട് അലങ്കരിക്കുന്നതാണ്. പശ്ചിമേഷ്യന്‍, നോർത്ത് ആഫ്രിക്കൻ പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്ന ഏറ്റവും വലുതും, ആദ്യത്തെയുമായ ഹോർട്ടികൾച്ചറൽ എക്സിബിഷനാണ് എക്സ്പോ 2023….

Read More