
മെട്രോ ബ്ലൂലൈൻ നിർമാണം ഈ വർഷം ആരംഭിക്കും
എമിറേറ്റിലെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമാകുന്ന മെട്രോ ബ്ലൂലൈൻ പദ്ധതി ഈ വർഷം ആരംഭിക്കും. ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ താഇറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നേരത്തേ പദ്ധതിക്ക് അനുമതി നൽകിയിരുന്നു. നിലവിലുള്ള റെഡ്, ഗ്രീൻ ലൈനുകളുമായി ബന്ധിപ്പിച്ച് നിർമിക്കുന്ന പാത 30 കി.മീറ്റർ നീളമുള്ളതാണ്. 15.5 കി.മീറ്റർ പാത…