ഖത്തറിൽ സ്ഥാപനങ്ങളുടെ വിവരങ്ങൾ പുതുക്കാം മെട്രാഷ് 2 ആപ്പിലൂടെ

ഖത്തറിൽ എസ്റ്റാബ്ലിഷ്മെന്റുകളുടെ പുതുക്കലും വിവരങ്ങളുടെ അപ്ഡേഷനും മെട്രാഷ് 2 ആപ്പിലൂടെ നൽകാം. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന ആപ്ലിക്കേഷനിൽ പുതുക്കലിനും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുമായി പുതിയ ഫീച്ചർ ഉൾപ്പെടുത്തിയെന്ന് അധികൃതർ വ്യക്തമാക്കി. സ്ഥാപനത്തിന്റെ വാണിജ്യ-വ്യവസായ മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാൽ മാത്രമേ സേവനം ലഭിക്കൂ. സേവനത്തിനായി മെട്രാഷ് 2 ആപ്പിൽ പ്രവേശിച്ച് ഹോം പേജിലെ ജനറൽ സർവീസ് തിരഞ്ഞെടുക്കണം. എസ്റ്റാബ്ലിഷ്മെന്റ് സർവീസ് തിരഞ്ഞെടുത്ത് അപ്ഡേറ്റ്/റിന്യൂ എസ്റ്റാബ്ലിഷ്മെന്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. പുതുക്കൽ അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യാനായി…

Read More