
‘മക്കളുണ്ടായിട്ടും ഇങ്ങനെയാണെങ്കിൽ റിലേഷൻഷിപ്പിന്റെ കാര്യം പറയേണ്ടല്ലോ’; മേതിൽ ദേവിക
നൃത്ത രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത കലാകാരിയാണ് മേതിൽ ദേവിക. നിരവധി പരീക്ഷണങ്ങളും നർത്തകിയെന്ന നിലയിൽ മേതിൽ ദേവിക നടത്തി. കഴിഞ്ഞ ദിവസമാണ് കേൾവി ശക്തിയില്ലാത്തവർക്ക് നൃത്തമാസ്വദിക്കാൻ വേണ്ടി മേതിൽ ക്രോസ് ഓവർ എന്ന പേരിൽ മോഹിനിയാട്ടം ഡോക്യുമെന്ററി തയ്യാറാക്കിയ വാർത്ത പുറത്ത് വന്നത്. സിനിമാ രംഗത്തെ ലൈം ലൈറ്റ് ഇല്ലാതെ നൃത്തത്തിലൂടെ മാത്രം ജനശ്രദ്ധയും മാധ്യമശ്രദ്ധയും നേടാൻ മേതിൽ ദേവികയ്ക്ക് കഴിഞ്ഞു. നടൻ മുകേഷുമായുള്ള മേതിൽ ദേവികയുടെ വിവാഹവും വേർപിരിയലും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു….