
ഒമാനിൽ ശൈത്യകാലം ഡിസംബർ 21 മുതലെന്ന് കാലാവസ്ഥാ വിദഗ്ദൻ
ഒമാനിൽ താപനില കുറഞ്ഞിട്ടുണ്ടെങ്കിലും ശൈത്യകാലം ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് ഒമാൻ മെറ്റീരിയോളജിയിലെ കാലാവസ്ഥാ വിദഗ്ദൻ പറഞ്ഞു. ഒമാനിൽ ശൈത്യകാലം ഡിസംബർ 21 അല്ലെങ്കിൽ 22നോ ആരംഭിക്കും. നിലവിൽ പ്രഭാതങ്ങളിൽ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. രാത്രികാലങ്ങളിൽ താപനില താഴ്ന്ന നിലയിലാണ്. പലയിടത്തും 20 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത് സാദിഖിലാണ്. 12.3 ഡിഗ്രി സെൽഷ്യസാണ് ഇവിടത്തെ ചൂട്. ബിദിയ്യ, ഹൈമ, മസ്യുന, മുഖ്ഷിൻ എന്നിവിടങ്ങളിൽ 17 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. വാദി ബാനി…