
യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
യുഎഇയില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. കിഴക്ക്, വടക്ക് പ്രദേശങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷത്തിനും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങൾ മേഘാവൃതമാകുകയും കിഴക്ക്, വടക്ക് പ്രദേശങ്ങളില്‍ നേരിയ മഴ പെയ്യാനുമുള്ള സാധ്യതയുണ്ട്. ഞായറാഴ്ച വരെ കിഴക്കന്‍ പ്രദേശങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷമാണ് പ്രതീക്ഷിക്കുന്നത്. നേരിയ മഴയും പെയ്യാനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ശനിയാഴ്ച മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും. ചിലപ്പോള്‍ ഇത് 40 കിലോമീറ്റര്‍ വരെ…