
വരുന്നു ആകാശത്ത് വിസ്മയക്കാഴ്ത ; ഉൽക്കവർഷ പ്രതിഭാസം ഒമാനിലും
ആകാശത്ത് വിസ്മയ കാഴ്ചയുമായെത്തുന്ന ജെമിനിഡ് ഉൽക്കാവർഷ പ്രതിഭാസം ഒമാനിലും ദൃശ്യമാകും. വെള്ളിയാഴ്ച അർധ രാത്രിയിലും ശനിയാഴ്ച പുലർച്ചെയുമായിരിക്കും ഇത് ഉച്ചസ്ഥായിയിലെത്തുക. പൂർണചന്ദ്രൻ ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും, നക്ഷത്ര നിരീക്ഷകർക്ക് ഈ പ്രതിഭാസത്തെ നിരീക്ഷിക്കാൻ സാധിക്കും. ജെമിനിഡുകൾ അവയുടെ തിളക്കത്തിനും നിറത്തിനും പേരുകേട്ടതാണെന്ന് ഒമാനി ജ്യോതിശാസ്ത്ര സൊസൈറ്റി അംഗമായ റയാൻ ബിൻത് സഈദ് അൽ റുവൈഷ്ദി ഒമാൻ വാർത്താ ഏജൻസിയോട് പറഞ്ഞു. 2020ൽ ഒമാനി അസ്ട്രോണമിക്കൽ സൊസൈറ്റിയിലെ അംഗങ്ങൾ 1,063 ഉൽക്കകൾ നിരീക്ഷിച്ചിരുന്നു. അന്ന് പുലർച്ച ഒന്നിനും 1.59നും ഇടയിലായി…