പശുവിനെ തിന്നാൻ ഇണക്കുരുവികളെപ്പോലെ പുള്ളിപുലികളെത്തി; ഒടുവിൽ ഒരു പുലിയുടെ തല ചെമ്പുകലത്തിൽ കുടുങ്ങി!

കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ വലഞ്ഞിരിക്കുകയാണു ജനം. വിഷയത്തിൽ സർക്കാരിനെതിരേ വൻ ജനരോക്ഷമാണ് ഉയരുന്നത്. കാലികളെ ഭക്ഷണമാക്കാൻ എത്തിയ പുള്ളിപ്പുലിയുടെ തല ചെമ്പുകലത്തിൽ കുടുങ്ങിയ സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ ശിവര ഗ്രാമത്തിലാണു സംഭവം. ഇരതേടിയിറങ്ങിയ ഒരു ആൺപുലിയെയും പെൺപുലിയെയും ഗ്രാമത്തിലെ കർഷകൻറെ പശുത്തൊഴുത്തിനു ചുറ്റും രാവിലെ ഏഴിനാണു കണ്ടത്. തൊഴുത്തിലൂടെ ചുറ്റിപ്പറ്റിനടന്ന പുലികൾ വെള്ളം കുടിക്കാനായി ചെമ്പുകലത്തിലേക്കു തലയിട്ടു. തുടർന്നു വെള്ളം കുടിക്കാനുള്ള ശ്രമത്തിനിടെ പുലികളിലൊന്നിൻറെ തല കലത്തിൽ കുടങ്ങുകയായിരുന്നു. തലയൂരാൻ ശ്രമം തുടരുന്നതിനിടെ…

Read More