യുഎസ് സൈന്യത്തിന് എഐ സാങ്കേതിക വിദ്യ നൽകും; പ്രഖ്യാപനവുമായി മെറ്റ

എഐയുടെ കടന്നു വരവിന് മുൻപ് തന്നെ അത്തരം സാങ്കേതിക വിദ്യ ഉപയോ?ഗിച്ചുള്ള ആയുധങ്ങൾ ഹോളിവുഡ് സിനിമകളിൽ ഒരു സ്ഥിരം കാഴ്ചയായിരുന്നു. അമേരിക്കൻ സൈന്യത്തിൽ അത് യാഥാർത്ഥ്യമാകാൻ പോകുന്നതായാണ് മാർക്ക് സക്കർബർഗ് നൽകുന്ന സൂചന. സൈനിക ആവശ്യങ്ങൾക്കായി എഐ വിദ്യ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റ. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികൾക്കും കരാറുകാർക്കും കമ്പനിയുടെ ഏറ്റവും പുതിയ ലാമ 3 എഐ മോഡൽ ഉപയോഗിക്കാം. ഇതുവഴി യുഎസിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ തങ്ങൾ പങ്കാളികളാവുകയാണെന്ന് മെറ്റ പറഞ്ഞു. സൈബർ…

Read More

വിമാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി മെറ്റയും എക്സും അന്വേഷണത്തിൽ സഹായിക്കുന്നില്ലെന്ന് കേന്ദ്രം

വിമാനത്തിൽ വ്യാജ ബോംബ് ഭീഷണിയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ സോഷ്യൽമീഡിയ പ്ലാറ്റ് ഫോമുകളായ എക്‌സും മെറ്റയും സഹായിക്കുന്നില്ലെന്ന് കേന്ദ്രം. കമ്പനികളുടെ നിസ്സഹകരണത്തെ കേന്ദ്ര സർക്കാർ രൂക്ഷമായി വിമർശിച്ചു. വ്യാജ സന്ദേശമയച്ച എല്ലാ ഹാൻഡിലുകളും വ്യാജമാണെന്ന് ഡൽഹി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണ സംഘം സോഷ്യൽമീഡിയ കമ്പനികളുടെ സഹായം തേടിയത്. ഉന്നത ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ മെറ്റ്, എക്സ് പ്രതിനിധികളുമായി ഒരു മീറ്റിംഗ് നടത്തുകയും വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് വേ​ഗത്തിൽ നടപടിയെടുക്കാനും ആവശ്യപ്പെട്ടു. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നാണ് കമ്പനികൾ അറിയിച്ചത്….

Read More

ഓൺലൈൻ തട്ടിപ്പ് തടയാൻ മെറ്റ; ‘സ്‌കാം സെ ബചാവോ’ പ്രചാരണം തുടങ്ങി

കേന്ദ്രവുമായി ചേർന്ന് ‘സ്‌കാം സെ ബചാവോ’ പ്രചാരണം ആരംഭിച്ച് മെറ്റ. ഇന്ത്യയിലെ ഓൺലൈൻ തട്ടിപ്പുകളെ ചെറുക്കുന്നതിനാണ് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ഐ.ടി. മന്ത്രാലയം ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ, കേന്ദ്ര വാർത്താവിതരണമന്ത്രാലയം എന്നിവരുമായി സഹകരിച്ചാണ് ഈ പ്രചാരണം ആരംഭിച്ചത്. ഇതിന്റെ ഭാ​ഗമായി ഒൻപത് ഇന്ത്യൻ ഭാഷകളിൽ ബോധവത്കരണം നൽകും. ടോക്ക് ഷോകൾ, നിയമപാലകർക്കുള്ള പരിശീലനം, എന്നിവയും മെറ്റ നൽകും എന്നാണ് വിവരം. ദേശീയ പ്രചാരണത്തിന്റെ ഭാഗമായി ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന അഭിനയിച്ച ബോധവത്കരണ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്….

Read More

ചി​ത്ര​ത്തി​ൽ​നി​ന്ന് വി​ഡി​യോ; മെ​റ്റ​യു​ടെ എ.​ഐ ടൂ​ൾ മൂ​വി ജെ​ന്‍ ഉ​ട​ൻ

ഒ​രു ഫോ​ട്ടോ​യോ ടെ​ക്സ്റ്റ് പ്രോം​പ്റ്റോ ന​ൽ​കി മി​ക​ച്ച വി​ഡി​യോ നി​ർ​മി​ച്ചു​ത​രു​ന്ന നി​ർ​മി​ത ബു​ദ്ധി മോ​ഡ​ലു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഫേ​സ്ബു​ക്ക് ഉ​ട​മ​ക​ളാ​യ മെ​റ്റ. ജീ​വി​ക​ൾ നീ​ന്തു​ന്ന​തി​ന്റെ​യും സ​ർ​ഫി​ങ്ങി​ന്റെ​യും സാ​മ്പ്ൾ വി​ഡി​യോ​ക​ൾ ക​മ്പ​നി പ​ങ്കു​വെ​ച്ച​ത് അ​ടി​പൊ​ളി. മെ​റ്റ​യു​ടെ ഏ​റ്റ​വും പു​തി​യ ജ​ന​റേ​റ്റി​വ് എ.​ഐ ടൂ​ളാ​യ മൂ​വി ജെ​നാ​ണ് ടെ​ക്‌​സ്റ്റ് ഇ​ന്‍പു​ട്ടു​ക​ളെ ഉ​പ​യോ​ക്താ​വി​ന്റെ താ​ല്‍പ​ര്യ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് വി​ഡി​യോ ഫോ​ര്‍മാ​റ്റാ​ക്കി മാ​റ്റു​ന്ന​ത്. ഒ​റി​ജി​ന​ൽ വി​ഡി​യോ​യു​ടെ പ​ശ്ചാ​ത്ത​ലം മാ​റ്റു​ന്ന​ത് ഉ​ൾ​പ്പെ​ടെ എ​ഡി​റ്റി​ങ്ങും സാ​ധ്യ​മാ​ണ്. നി​ങ്ങ​ളു​ടെ കു​ട്ടി വീ​ട്ടു​മു​റ്റ​ത്ത് ന​ട​ക്കു​ന്ന വി​ഡി​യോ അ​പ് ലോ​ഡ് ചെ​യ്ത് കാ​ലി​ഫോ​ർ​ണി​യ​യി​ലെ​യോ അ​സ​ർ​ബൈ​ജാ​നി​ലെ​യോ…

Read More

‘ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നൂതനമായ കണ്ണടകള്‍’; സ്മാര്‍ട്ട് ഗ്ലാസ് അവതരിപ്പിച്ച് മെറ്റ

വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍) ഹെഡ്സെറ്റും സ്മാര്‍ട്ട് ഗ്ലാസുകളും അവതരിപ്പിച്ച് മെറ്റ. ‘ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നൂതനമായ കണ്ണടകള്‍’ എന്ന വിശേഷണത്തോടെയാണ് കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ മെറ്റ ആസ്ഥാനത്ത് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ‘ഓറിയോണ്‍’ അവതരിപ്പിച്ചത്. ഇന്നലെ മെറ്റാ കണക്ട് 2024-ല്‍ ഹോളോഗ്രാഫിക് ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) ഗ്ലാസുകള്‍ ഭാരം കുറഞ്ഞതും വയര്‍ലെസായി ഉപയോഗിക്ക തക്കവിധം രൂപകല്‍പ്പന ചെയ്തവയാണെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. ഇവയില്‍ ബ്രെയിന്‍ സിഗ്‌നലുകളെ ഡിജിറ്റല്‍ കമാന്‍ഡുകളിലേക്ക് വിവര്‍ത്തനം ചെയ്യുന്ന സവിശേഷമായ ‘റിസ്റ്റ് ബേസ്ഡ്…

Read More

വരുന്നു ഇൻസ്റ്റഗ്രാമിൽ കൗമാരക്കാർക്ക് നിയന്ത്രണം; മാതാപിതാക്കളും ശ്രദ്ധിക്കണം

ഇൻസ്റ്റഗ്രാമിൽ കുട്ടികൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മെറ്റ. സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന കുട്ടികള്‍ ചതിക്കുഴികളില്‍ വീഴുന്നത് ഒഴിവാക്കാനായാണു നിയന്ത്രണങ്ങള്‍. 18 വയസിനു താഴെയുള്ളവർക്കായി ഇൻസ്റ്റഗ്രാമില്‍ കൗമാര അക്കൗണ്ടുകള്‍ അവതരിപ്പിക്കാനാണ് മെറ്റയുടെ നീക്കം. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ദിവസങ്ങൾക്കുള്ളിൽ, ഇൻസ്റ്റഗ്രാം ആദ്യമായി ഉപയോഗിക്കുന്ന 18 വയസിനു താഴെയുള്ളവർക്ക് കൗമാരക്കാരുടെ അക്കൗണ്ടാണ് നല്‍കുക. നേരത്തെ മുതല്‍ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന 18നു താഴെയുള്ളവരെ അടുത്ത 60 ദിവസത്തിനുള്ളില്‍ കൗമാര അക്കൗണ്ടിലേക്ക് മൈഗ്രേറ്റ് ചെയ്യും. യൂറോപ്യൻ യൂണിയനിലുള്ള കൗമാരപ്രായക്കാരുടെ അക്കൗണ്ടുകള്‍ ഈ വർഷാവസാനത്തോടെ…

Read More

വാട്‌സ്ആപ്പിൽ അപരിചിതമായ അക്കൗണ്ടുകളില്‍ നിന്ന് സന്ദേശങ്ങള്‍ വരാറുണ്ടോ?; പുതിയ ഫീച്ചറുമായി മെറ്റ

ഉപയോക്താക്കള്‍ തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്. അപരിചിതമായ അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.വാട്ട്സ്ആപ്പില്‍ പുതുതായി എത്തുന്ന ഫീച്ചര്‍ ഉപയോക്താവിന്റെ സ്വകാര്യത വര്‍ദ്ധിപ്പിക്കുകയും പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നവയുമാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. അജ്ഞാത അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പുതിയ സ്വകാര്യത ഫീച്ചര്‍ വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ ലഭ്യമാകും. ഈ ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് പരിചിതമല്ലാത്ത അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ എത്തില്ല. അജ്ഞാത സന്ദേശങ്ങള്‍ ഒരു…

Read More

തെറ്റുത്തരം നൽകി മെറ്റ എഐ; ഒടുവിൽ മാപ്പ് പറഞ്ഞ് വാട്‌സാപ്പിലെ നീല വളയം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന മെറ്റ എഐ എന്ന ഈ നീല വളയം ഒട്ടുമിക്ക ചോദ്യങ്ങൾക്കുമുള്ള ഉത്തരം തരും. എന്നാൽ, ചില കാര്യങ്ങളിൽ ഈ ചാറ്റ്‌ബോട്ട് പരാജയപ്പെടുന്നു എന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. പ്രത്യേകിച്ച് ഗണിത ചോദ്യങ്ങളിൽ.9.9 ആണോ 9.11 ആണോ വല്യ സംഖ്യ എന്ന ചോദ്യത്തിന് 9.11 എന്ന തെറ്റായ ഉത്തരമാണ് മെറ്റ എഐ നൽകിയത്. കാരണം വിശദീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ 9.11 നേക്കാൾ 9.9ന് 0.2 കുറവാണ് എന്നായിരുന്നു ഉത്തരം. പിന്നീട്, 9.9 എന്നത് 9.90…

Read More

സർക്കാർ ജോലി എളുപ്പമാക്കാൻ എഐ; റിസപ്ഷനിസ്റ്റായും ചാറ്റ്ബോട്ട്

കേരളത്തിലെ സർക്കാർ ഓഫീസികളിലേക്കും നിർമിത ബുദ്ധി എത്തുന്നു. സർക്കാർ ഓഫീസുകളിൽ ജോലിയിൽ സഹായിക്കാനാണ് എഐ എത്തുന്നത്. ഇതിനായി കെൽട്രോൺ വികസിപ്പിച്ചെടുത്ത എ.ഐ. സോഫ്റ്റ്‌വേർ ടൂളുകളാണ് ഡിജി സ്മാർട്ടും കെല്ലിയും. ഡിജി സ്മാർട്ട് ഉപയോ​ഗിച്ച് ഫയലുകൾ ഡിജിറ്റൈസ് ചെയ്യാനകും. സർക്കാർ വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും പ്രധാനമായതിനാൽ വിവരങ്ങൾ ക്ലൗഡിൽ നൽകാനാവില്ല. അതിനാൽ ജെനറേറ്റീവ് എ.ഐ. വഴി ഓപ്പൺ സോഴ്സിൽ ലഭിക്കുന്ന മെറ്റയുടെ ലാമ 2 എന്ന മോഡലും ലാമ ഇന്റക്സ് എന്ന ടൂളും ഉപയോഗിച്ചാണ് ചാറ്റ്ബോട്ട് നിർമിച്ചിരിക്കുന്നത്. ഇതുപയോഗിച്ച്…

Read More

സക്കർബർഗിനെതിരെ ആരോപണവുമായി മസ്ക്; എല്ലാ രാത്രിയിലും വാട്‌സ്‌ആപ്പ് വിവരങ്ങള്‍ ചോര്‍ത്തുന്നു

വാട്‌സ്‌ആപ്പ് വിവരങ്ങള്‍ ചോർത്തുന്നുമെന്ന ആരോപണവുമായി എക്‌സ് ഉടമയായ എലോൺ മസ്ക്. മെറ്റയുടെ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്‌ആപ്പ് ഉപയോക്താക്കളുടെ ഡേറ്റ വിശകലനം ചെയ്ത് അവരുടെ താത്പര്യങ്ങൾ മനസിലാക്കിയ ശേഷം പരസ്യത്തിനായും ഉൽപന്നങ്ങളിലേക്ക് അവരെ ആകർഷിക്കാനും ഉപയോഗിക്കുകയാണെന്നു മസ്ക് ആരോപിച്ചു. എല്ലാ രാത്രികളിലും വാട്‌സ്‌ആപ്പ് യൂസർമാരുടെ വിവരങ്ങള്‍ വാട്‌സ്‌ആപ്പ് കടത്തുന്നുണ്ട്. എന്നാൽ മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗോ മറ്റ് അധികൃതരോ മസകിന്റെ ആരോപണത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, മസ്കിന്റെ ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്ന് കംപ്യൂട്ടര്‍ പ്രോഗ്രാമറും വീഡിയോ ഗെയിം ഡെവലപ്പറുമായ…

Read More