തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്നു; സീരിയൽ മേഖലയിൽ സെൻസറിം​ഗ് ആവശ്യമാണെന്ന് പി സതീദേവി

സീരിയൽ മേഖലയിൽ സെൻസറിം​ഗ് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്ന് സതീദേവി അഭിപ്രായപ്പെട്ടു. 2017-18 കാലത്താണ് മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയത്. ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും സതീദേവി പറഞ്ഞു. സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയൽ രം​ഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ പരി​ഗണനയിലുണ്ടെന്നും പി സതീദേവി അറിയിച്ചു.  പാലക്കാട് കോൺഗ്രസ് വനിത നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ…

Read More

വാട്‌സ്ആപ്പ് ടെക്സ്റ്റ് മെസേജില്‍ ടൈപ്പിങ്ങ് എന്ന് കാണിക്കില്ല; ഇനി കുത്തുകള്‍ മാത്രം

ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പിന് ഇന്ത്യയില്‍ നിരവധി ആരാധകരാണ് ഉള്ളത്. ഓരോ ദിനവും ആരാധകരുടെ എണ്ണത്തില്‍ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതും. ഇതിന് പ്രധാന കാരണം വാട്‌സ്ആപ്പ് ഇടയ്ക്ക് ഇടയ്ക്ക് കൊണ്ടുവരുന്ന മാറ്റങ്ങളും അപ്‌ഡേഷനുകളും ആണ്. വാട്‌സ്ആപ്പില്‍ വരുന്ന എല്ലാത്തരം മാറ്റങ്ങളും ഉപയോക്താക്കള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. ഇത്തരത്തില്‍ പുതിയൊരു മാറ്റവും വാട്‌സ്ആപ്പ് കൊണ്ടു വരികയാണ്. ഇക്കുറി വാട്‌സ്ആപ്പിന്റെ ടെക്സ്റ്റ് മെസേജ് ടൈപ്പിങ്ങിലാണ് മാറ്റം വരുന്നത്. വാട്‌സ്ആപ്പ് മെസേജ് ടൈപ്പിങ്ങില്‍ പുതിയൊരു രീതിയാണ് പരീക്ഷിക്കുന്നത്. ചാറ്റ് ബാറിന് മുകളിലുള്ള ടൈപ്പിംഗ്…

Read More

മെസ്സേജ് ‘സീൻ’ ആക്കാതെ ഇൻസ്റ്റാഗ്രാമിൽ വരുന്ന മെസ്സേജുകൾ കാണാം

മെസേജ് അയച്ചയാൾ അറിയാതെ ഇൻസ്റ്റാഗ്രാമിൽ‌ ഡയറക്റ്റ് മെസ്സേജുകൾ വായിക്കാൻ വഴിയുണ്ട് . ഓൺലൈനിൽ ഭീഷണിപ്പെടുത്തുകയോ അല്ലെങ്കിൽ സ്‌കാമർമാരാൽ ടാർഗെറ്റു ചെയ്യപ്പെടുകയോ ചെയ്യുമ്പോൾ ഈ സംവിധാനം ഉപയോഗിക്കാനാകും. ഇതിനായി ഇൻസ്റ്റാഗ്രാം ആപ് തുറന്ന് ഡിഎമ്മുകളിലേക്കു പോകുക. എല്ലാ പുതിയ ഡിഎമ്മുകളും ലോഡ് ആകും. സെറ്റിങ്സിൽ പോയി മൊബൈൽ ഡാറ്റ, വൈഫൈ എന്നിവ ഓഫാക്കിയാൽ. തുറക്കുന്ന ആ സമയം ‘സീന്‍’ കാണില്ല. എന്നാൽ പിന്നീട് നെറ്റ് ഓൺ ആക്കുന്ന സമയത്ത് അത് അറിയാൻ സാധിക്കും. ഇതൊരു താത്കാലിക വഴി മാത്രമാണ്….

Read More

ഡല്‍ഹി വിമാനത്താവളത്തിനും വിവിധ ആശുപത്രികള്‍ക്കും ബോംബ് ഭീഷണി; പരിശോധന ശക്തം

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനും വിവിധ ആശുപത്രികള്‍ക്കും ബോംബ് ഭീഷണിസന്ദേശം. ഇ മെയിലിലൂടെയായിരുന്നു ഭീഷണി സന്ദേശങ്ങള്‍ എത്തിയത്. വിമാനത്താവളത്തിന് പുറമേ ബുരാരി ആശുപത്രി, സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രി എന്നിവിടങ്ങളിലേക്കും ബോംബ് ഭീഷണി സന്ദേശമെത്തി. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് ബുരാരി ആശുപത്രിയില്‍ ബോംബ് സന്ദേശം ലഭിച്ചതെന്നും ലോക്കല്‍ പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയെന്നും നോര്‍ത്ത് ഡല്‍ഹി ഡി.സി.പി. അറിയിച്ചു. സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടിലേലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേക്ക്…

Read More

വാട്‌സ്ആപ്പ് ചാറ്റില്‍ മൂന്ന് മെസേജുകള്‍ വരെ പിന്‍ ചെയ്യാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്. ഒരേസമയം മൂന്ന് മെസേജുകള്‍ വരെ പിന്‍ ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന ഫീച്ചറാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഒരു മെസേജ് മാത്രമേ പിന്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. പകരം ഒരു ചാറ്റില്‍ മൂന്ന് മെസേജുകള്‍ വരെ പിന്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്നത് ഉപയോക്താവിന് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വാട്സ്ആപ്പിന്റെ വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ തന്നെ ആന്‍ഡ്രോയിഡ്, ഐഒഎസ്, വെബ് വേര്‍ഷനുകളില്‍ ഇത് ലഭ്യമാവുമെന്നാണ് പ്രതീക്ഷ. ഇതുവഴി പ്രധാനപ്പെട്ട സന്ദേശങ്ങള്‍ എളുപ്പം കണ്ടെത്താന്‍ ഉപയോക്താവിന് സാധിക്കും. വാട്സ്ആപ്പ്…

Read More

‘ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍’ ; വാട്‌സ്ആപ്പില്‍ നിന്ന് ടെലിഗ്രാമിലേക്കും മറ്റ് ആപ്പുകളിലേക്കും സന്ദേശമയക്കാം

തേര്‍ഡ് പാര്‍ട്ടി ആപ്പുകളിലേക്ക് സന്ദേശം അയക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പില്‍ ഉടന്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ‘ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍’ ഉപയോഗപ്പെടുത്തി സിഗ്‌നല്‍ അല്ലെങ്കില്‍ ടെലിഗ്രാം പോലുള്ള ആപ്പുകളിലേക്ക് സന്ദേശങ്ങള്‍ അയയ്‌ക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച് ‘തേഡ് പാര്‍ട്ടി ചാറ്റ്സ്’ ഒരു പ്രത്യേകം സെക്ഷനിലാണ് കാണിക്കുക. നിലവില്‍ വാട്‌സ്ആപ്പ് ബീറ്റ പതിപ്പില്‍ ഫീച്ചര്‍ 2.24.5.18-ല്‍ ലഭ്യമാണ്. പുത്തുവന്ന സ്‌ക്രീന്‍ഷോട്ട് പ്രകാരം ചാറ്റ് ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍ ഒരു ഓപ്റ്റ്-ഇന്‍ ഫീച്ചറായിരിക്കുമെന്ന് കാണിക്കുന്നു. ഉപയോക്താക്കള്‍ പുതിയ അപ്‌ഡേറ്റ്…

Read More

 വ്യാജ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശവുമായി കെഎസ്‌ഇബി

‘എത്രയും വേഗം പണമടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കു’മെന്ന തരത്തില്‍ വരുന്ന വ്യാജ സന്ദേശങ്ങളിൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് കെഎസ്‌ഇബി. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒടിപി തുടങ്ങിയവ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതല്ല. അതിനാൽ, ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നും കെഎസ്ഇബി അറിയിച്ചു. സംശയം ജനിപ്പിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കില്‍ എത്രയും വേഗം കസ്റ്റമര്‍ കെയര്‍ നമ്പരിലോ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ ബന്ധപ്പെടണമെന്നും കെഎസ്ഇബി ഫേസ്‌ബുക്ക് പോസ്റ്രിലൂടെ അറിയിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: എത്രയും വേഗം പണമടച്ചില്ലെങ്കിൽ/വിവരങ്ങൾ…

Read More

അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി ഗൂഗിളും

ഗൂഗുളിന്റെ പ്രശസ്തമായ മെസേജിങ്ങ് സേവനമാണ് ‘ഗൂഗിൾ മെസേജ്’. ചിത്രങ്ങളും വീഡിയോകളും ടെക്സ്റ്റ് മെസേജുകളും പരസ്പരം കൈമാറാൻ അവസരം ഒരുക്കുന്ന സേവനം നിരവധി പേരാണ് ഉപയോഗിക്കുന്നത്. ഇപ്പോഴിതാ ഗൂഗിൾ മെസേജിൽ അയച്ച മെസ്സേജ് എഡിറ്റ് ചെയ്യാനുള്ള സൗകര്യം വരുന്നു. വാട്സ്ആപ്പിന്റെ ചുവടുപിടിച്ചാണ് പുതിയ മാറ്റം എത്തുന്നത്. ആപ്പിന്റെ ബീറ്റാ പതിപ്പിൽ കണ്ടെത്തിയ കോഡ് അനുസരിച്ച്, പുതിയ ഫീച്ചർ കണ്ടെത്തിയത് ‘TheSPandroidട’ ആണ്. ഒരിക്കൽ അയച്ച സന്ദേശം പിന്നീട് എഡിറ്റു ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഫീച്ചർ. ഇതിനായി കമ്പനി ചില…

Read More

ചാറ്റുകള്‍ കൂടുതല്‍ സ്വകാര്യമാക്കാം; ഫോണ്‍ മറ്റാര്‍ക്ക് നല്‍കിയാല്‍ പോലും ഇനി സന്ദേശങ്ങള്‍ വായിക്കാനാവില്ല

 ഫോൺ കൈമാറിയാലും ഇനി നിങ്ങളുടെ ചാറ്റ് ആരെങ്കിലും ഓപ്പൺ ചെയ്യുമെന്ന ഭയം വേണ്ട. ലോക്ക് ചാറ്റ് എന്ന പുതിയ ഫീച്ചറുമായി ജനപ്രിയ സന്ദേശമയയ്‌ക്കൽ ആപ്പായ വാട്ട്‌സാപ്പ്. ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ ഫീച്ചർ ഇപ്പോൾ പരീക്ഷിക്കുന്നത്. പുതിയ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാൻ കഴിയും. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ ആർക്കൊക്കെ ആക്‌സസ് ചെയ്യാനാകുമെന്നതിൽ പൂർണമായും നിയന്ത്രണം കൊണ്ടുവരാനാകും. വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ഒരു ചാറ്റ്…

Read More