വാട്‍സാപ്പിൽ മോദിയുടെ സന്ദേശം:  ചട്ടലംഘനമെന്ന് ടിഎംസി; തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി

വാട്‍സാപ്പിലെ മോദിയുടെ വികസിത് ഭാരത് സന്പർക്ക് സന്ദേശത്തില്‍ വിവാദം. വാട്‍സാപ്പ് സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമെന്ന് ടിഎംസി കുറ്റപ്പെടുത്തി. മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണം. എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ടിഎംസി ഐടി മന്ത്രാലയത്തെയും സമീപിച്ചു. തനിക്ക് വാട്സാപ്പില്‍ ലഭിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണെന്നും സർക്കാരിന് എങ്ങനെ തന്‍റെ നമ്പർ ലഭിച്ചുവെന്ന് പറയണമെന്നും കോണ്‍ഗ്രസ്…

Read More

തിരുവനന്തപുരത്ത് യുവതിക്ക് എസ്‌.ബി.ഐയുടെ പേരിൽ 21,000 രൂപ നഷ്ടമായി; ഒരുമാസത്തിനിടെ പണം നഷ്ടപ്പെട്ടത് എട്ടുപേർക്ക്

ബാങ്കിന്റെ പേരിൽ വ്യാജസന്ദേശം അയച്ച്‌ 21,000 രൂപ തട്ടിയെടുത്തു. എസ്‌.ബി.ഐ. ബാങ്ക്‌ യോനോ അക്കൗണ്ടിൽ റിവാർഡ് പോയിന്റ്‌ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ആയിരുന്നു തട്ടിപ്പ്. ജഗതി പീപ്പിൾസ് നഗർ സ്വദേശിനിക്കാണ് പണം നഷ്ടമായത്. ബാങ്കിൽനിന്നുള്ള സന്ദേശമാണെന്നു കരുതി യുവതി ലിങ്കിൽ കയറിയപ്പോൾ എസ്.ബി.ഐ. യോനോ എന്ന പേരിലുള്ള ആപ്പ് കണ്ടു. വ്യാജ ആപ്പ് എന്നറിയാതെ ഇവർ ഒ.ടി.പി.യും മറ്റു വിവരങ്ങളും നൽകിയതോടെ സ്റ്റ‌ാച്യു ശാഖയിലെ അക്കൗണ്ടിൽ നിന്നു പണം നഷ്ടമാകുകയായിരുന്നു. തട്ടിയെടുത്ത പണം ഉടൻ അക്കൗണ്ടിൽനിന്നു പിൻവലിച്ചതായി സൈബർ സെൽ അന്വേഷണത്തിൽ കണ്ടെത്തി. എസ്.ബി.ഐ. ബാങ്കിന്റെപേരിൽ…

Read More

ഇന്ത്യയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൌപതി മുർമുവിന്റെ റിപ്പബ്ലിക് ദിന സന്ദേശം; രാമക്ഷേത്രത്തെ കുറിച്ചും പരാമർശം

റിപ്പബ്ലിക് ദിന സന്ദേശത്തില്‍ അയോധ്യ രാമക്ഷേത്രം പരാമര്‍ശിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു. രാമക്ഷേത്രം യാഥാര്‍ത്ഥ്യമായതിനെ ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണ്ണായക ഏടായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുമെന്ന് രാഷ്ട്രപതി പറഞ്ഞു. ജുഡീഷ്യറിയിലുള്ള വിശ്വാസത്തിന്‍റെ കൂടി സാക്ഷ്യപത്രമാകും ക്ഷേത്രമെന്നും ദ്രൗപദി മുര്‍മ്മു അഭിപ്രായപ്പെട്ടു. 75ആം റിപ്പബ്ലിക് ദിനം രാജ്യത്തിന് അഭിമാന മുഹൂര്‍ത്തമാണെന്നും രാജ്യം പുരോഗതിയുടെ പാതയിലാണെന്നും നമ്മുടെ മൂല്യങ്ങള്‍ ഓര്‍മ്മിക്കേണ്ട സമയമാണെന്നും രാഷ്ട്രപതി പറഞ്ഞു. രാമക്ഷേത്രം യാഥാർത്ഥ്യമായതിനും രാജ്യം സാക്ഷിയായി.അമൃത് കാലത്തിലൂടെയാണ് കടന്നു പോകുന്നത്. വനിത സംവരണ ബിൽ വനിതാ ശാക്തീകരണത്തിൽ മികച്ച…

Read More

യോനോ ബ്ലോക്കായെന്ന് സന്ദേശം; ഒ.ടി.പി കൈവശപ്പെടുത്തി: കാഞ്ഞങ്ങാട് സ്വദേശിയുടെ 5.5 ലക്ഷംതട്ടി

വ്യാജസന്ദേശമയച്ച്‌ ഒ.ടി.പി. നമ്പര്‍ കൈവശപ്പെടുത്തി കാഞ്ഞങ്ങാട് സ്വദേശിയുടെ എസ്.ബി.ഐ. അക്കൗണ്ടില്‍നിന്ന് അഞ്ചരലക്ഷം രൂപ തട്ടിയെടുത്തു. കെ.എസ്.ഇ.ബി. കാഞ്ഞങ്ങാട് ഓഫീസിലെ ഓവര്‍സിയര്‍ ഹൊസ്ദുര്‍ഗ് ലഷ്മി വെങ്കടേശ്വര ക്ഷേത്രത്തിനടുത്തെ ‘ദേവീകൃപ’യില്‍ കെ. മനോഹരയ്ക്കാണ് പണം നഷ്ടമായത്. ജനുവരി 10-ന് രാവിലെ 11-ഓടെ ഇദ്ദേഹത്തിന്റെ മൊബൈല്‍ഫോണില്‍ യോനോ ആപ്ലിക്കേഷൻ ബ്ലോക്കായെന്ന് പറഞ്ഞ് സന്ദേശമെത്തി. തൊട്ടുപിന്നാലെ ഇതേ നമ്പറില്‍ വിളിച്ചു. ഇംഗ്ലീഷിലായിരുന്നു സംസാരം. ബാങ്കിന്റെ ഹെഡ് ഓഫീസില്‍നിന്നാണെന്നും ബ്ലോക്ക് മാറ്റാമെന്നും വിളിച്ചയാള്‍ പറഞ്ഞു. തുടരെ മൂന്ന് ഒ.ടി.പി. നമ്പര്‍ മനോഹരയുടെ ഫോണിലേക്ക് വന്നു….

Read More

സൈബർസെല്ലിന്റെ പേരിൽ പണം ആവശ്യപ്പെട്ട് ഭീഷണി: കോഴിക്കോട്ട് വിദ്യാർഥി ജീവനൊടുക്കി

സൈബര്‍സെല്ലിന്റെ പേരില്‍ ലാപ്ടോപ്പില്‍ വ്യാജസന്ദേശം ലഭിച്ച വിദ്യാര്‍ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആദിനാഥാണ് (16) മരിച്ചത്. കുട്ടിയെ ബുധനാഴ്ച കോഴിക്കോട് ചേവായൂരിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലാപ്ടോപ്പില്‍ സിനിമ കാണുന്നതിനിടയില്‍ 33,900 രൂപ അടയ്ക്കണം എന്നായിരുന്നു സന്ദേശം വന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കര്‍ വിദ്യാര്‍ഥിയോട് പണം ആവശ്യപ്പെട്ടത്. ബ്രൗസര്‍ ലോക്ക് ചെയ്‌തെന്നും കംപ്യൂട്ടര്‍ ബ്ലോക്ക് ചെയ്‌തെന്നുമുള്ള സന്ദേശത്തോടെയുമാണ് വ്യാജ എന്‍.സി.ആര്‍.ബി….

Read More

ഭാരത മാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ഭാരത മാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എക്സ് പ്ലാറ്റ്ഫോമിലൂടെ (ട്വിറ്റർ) നൽകിയ സ്വാതന്ത്ര്യ ദിന സന്ദേശത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ”ഭാരതമാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണ്. രാജ്യത്തെ എല്ലാ പൗരന്മാർക്കും സന്തോഷത്തോടെയുള്ള സ്വാതന്ത്ര്യ ദിനം ആശംസിക്കുന്നു.”– രാഹുൽ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. 145 ദിവസം കൊണ്ട് പൂർത്തിയാക്കിയ ഭാരത് ജോഡോ യാത്രയുടെ അനുഭവങ്ങളും രാഹുൽ പങ്കുവച്ചു. ”വീട് എന്ന് ഞാൻ വിളിക്കുന്ന ഭൂമിയില്‍ കഴിഞ്ഞ വർഷം 145 ദിവസം…

Read More