
പ്രധാന നടിമാരൊഴികെ ആർക്കും ബാത്ത് റൂം പോലും ഇല്ല; പ്രശ്നക്കാരിയെന്ന ലേബലുണ്ട്; മെറീന
മലയാളികൾക്ക് സുപരിചിതയായ നടിയാണ് മെറീന മൈക്കിൾ. തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് മുമ്പ് മെറീന തുറന്ന് പറഞ്ഞിരുന്നു. ഈയ്യടുത്ത് ഒരു സിനിമയുടെ പ്രൊമോഷൻ അഭിമുഖത്തിനിടെ മെറീനയും ഷൈൻ ടോം ചാക്കോയും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് മെറീന എഴുന്നേറ്റ് പോയതും വിവാദമായി മാറിയിരുന്നു. പിന്നീട് ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കപ്പെട്ടു. തനിക്ക് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മെറീന. ഇപ്പോഴിതാ സിനിമയിലെ വേർതിരിവിനെക്കുറിച്ചും ഷൈനുമായുണ്ടായ പ്രശ്നത്തെക്കുറിച്ചും മെറീന സംസാരിക്കുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ…