
ഇപ്പോൾ ഒരു കുഴപ്പവുമില്ല; വിവാഹ ബന്ധം പിരിഞ്ഞിട്ട് ഏറെക്കാലമായി: രചന
ജനശ്രദ്ധ ലഭിച്ച നടിയാണ് രചന നാരായണൻ കുട്ടി. അഭിനയത്തോടൊപ്പം നൃത്തത്തിലും രചനയിന്ന് ശ്രദ്ധ നൽകുന്നു. പ്രേക്ഷക ശ്രദ്ധ നേടിത്തുടങ്ങിയ കാലത്ത് രചനയുടെ വ്യക്തി ജീവിതവും ചർച്ചയായി. വിവാഹ മോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടി തുറന്ന് സംസാരിക്കുകയുമുണ്ടായി. അതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകളെക്കുറിച്ച് രചന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞാൻ സെപറേറ്റഡ് ആയ വ്യക്തിയാണ്. അത് കഴിഞ്ഞിട്ട് പത്ത് വർഷമായി. അതിന് ശേഷമാണ് ഞാൻ അഭിനയിക്കാൻ വന്നതും. പത്ത് വർഷം കഴിഞ്ഞിട്ടും വെറും പത്തൊൻപത് ദിവസത്തിനുള്ളിൽ രചനയുടെ…