ഐടിഐകളിൽ 2 ദിവസം ആർത്തവ അവധി; ഒപ്പം ശനിയാഴ്ചയും അവധി: സുപ്രധാന തീരുമാനവുമായി സർക്കാർ

സുപ്രധാന തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രി. ഐടിഐകളിൽ മാസത്തിൽ രണ്ട് ദിവസം ആർത്തവ അവധി അനുവദിച്ചു. ഐടിഐകളിൽ ശനിയാഴ്ച അവധി ദിവസവുമാക്കി.ഐ.ടി.ഐ. ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് മന്ത്രി വി ശിവൻകുട്ടിയുടെ തീരുമാനം. ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ മേഖലകളിലും വനിതകൾ പ്രവർത്തിക്കുന്നു. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളിൽ പോലും വനിതാ ട്രെയിനികൾ നിലവിലുണ്ട്. ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ചാണ് ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധിയായി മാസത്തിൽ രണ്ട് ദിവസം അനുവദിക്കുന്നത്. ഐടിഐ. ട്രെയിനികൾക്ക് എല്ലാ ശനിയാഴ്ചയും അവധി…

Read More

എല്ലാ സർവകലാശാലകളിലും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും; ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചതായും മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. വിദ്യാർത്ഥിനികൾക്ക് അറ്റന്റൻസിനുള്ള പരിധി ആർത്തവാവധി ഉൾപ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് നിലവിൽ ഉത്തരവിറക്കിയിരിക്കുന്നത്. കൂടാതെ സർവ്വകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്താൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. 75 ശതമാനം…

Read More

ആർത്തവ ദിനങ്ങളിൽ അവധി; ഹാജർ ഇളവ് നൽകാൻ കുസാറ്റ്, കേരളത്തില്‍ ആദ്യം

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്) വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചു. കേരളത്തില്‍ ആദ്യമായാണിത്. ഓരോ സെമസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നല്‍കും. നിലവില്‍ 75% ഹാജരുള്ളവര്‍ക്കേ സെമസ്റ്റര്‍ പരീക്ഷ എഴുതാനാകൂ. ഹാജര്‍ ഇതിലും കുറവാണെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് അപേക്ഷ നല്‍കി, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയാണു പതിവ്. എന്നാല്‍, ആര്‍ത്തവ അവധിക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട, ഇനി അപേക്ഷ മാത്രം നല്‍കിയാല്‍ മതി. വിദ്യാര്‍ഥിനികള്‍ക്ക് 60 ദിവസം പ്രസവാവധി അനുവദിക്കാന്‍ എംജി സര്‍വകലാശാല കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. ആര്‍ത്തവ…

Read More