
ഏഷ്യൻ ഗെയിംസ് ; പുരുഷ ക്രിക്കറ്റിൽ പാക്കിസ്ഥാനെ തകർത്ത് അഫ്ഗാനിസ്ഥാൻ ഫൈനലിൽ, എതിരാളികൾ ഇന്ത്യ
ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമി ഫൈനലിൽ പാക്കിസ്ഥാനെ തകർത്ത് അഫ്ഗാനിസ്ഥാൻ. 4 വിക്കറ്റിനാണ് പാക്കിസ്ഥാനെ വീഴ്ത്തിയത്. ഇതോടെ അഫ്ഗാനിസ്താൻ ഒരു മെഡൽ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 115 റൺസിൽ ഒതുക്കിയ അഫ്ഗാൻ 4 വിക്കറ്റും 13 പന്തും ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഫൈനലിൽ ഇന്ത്യയാണ് അഫ്ഗാൻ്റെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ തകർപ്പൻ ബൗളിംഗിലൂടെ പിടിച്ചുകെട്ടാൻ അഫ്ഗാനിസ്താനു സാധിച്ചു. മിർസ ബൈഗിനെ നേരിട്ടുള്ള ത്രോയിലൂടെ ഷഹീദുള്ള റണ്ണൗട്ടാക്കിയതോടെയാണ് അഫ്ഗാൻ വിക്കറ്റ് വേട്ട…