
‘എന്ത് വിഷയത്തിലും സ്ത്രീകളെ മാത്രം സപ്പോർട്ട് ചെയ്യുന്നത് എന്തിനാണ്; ഒരുപാട് നിയന്ത്രിച്ച് വീട്ടിൽ തളച്ചിടേണ്ട ആൾക്കാരല്ല പുരുഷന്മാർ’; നടി പ്രിയങ്ക അനൂപ്
എന്തിനാണ് എപ്പോഴും സ്ത്രീകളെ മാത്രം പിന്തുണയ്ക്കുന്നതെന്ന് നടി പ്രിയങ്ക അനൂപ്. പുരുഷന്മാരും സ്ത്രീകളും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ രണ്ട് പേരുടെ മുഖവും കാണിക്കണമെന്ന് നടി പറഞ്ഞു. ‘എന്തൊക്കെ പറഞ്ഞാലും ഞാൻ പുരുഷന്മാർക്ക് എന്നേക്കാൾ കുറച്ച് മുകളിൽ സ്ഥാനം കൊടുത്തിട്ടുണ്ട്, അത് ജീവതാവസാനം വരെ കൊടുക്കും. എന്ത് വിഷയത്തിലും സ്ത്രീകളെ മാത്രം സപ്പോർട്ട് ചെയ്യുന്നത് എന്തിനാണ്. സ്ത്രീകൾക്ക് മാത്രം സംഘടന പോര. തുല്യ ശക്തിയായ പുരുഷന്മാർക്കും ഇതുപോലെയൊരു സംഘടന വേണം. പുരുഷന്മാരും സ്ത്രീകളും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തുല്യമായി…