
ജ്യോതിക അന്ന് സോറി പറഞ്ഞു, നിർമാതാവിന് ഇപ്പോൾ സെറ്റിൽ റെസ്പെക്ട് എന്നത് കിട്ടാറില്ല; മേനക
അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത ശേഷമാണ് ഭർത്താവ് സുരേഷ് കുമാറിനൊപ്പം ചേർന്ന് സിനിമാ നിർമ്മാണത്തിൽ നടി മേനകയും സജീവമായി പ്രവർത്തിച്ച് തുടങ്ങിയത്. വിഷ്ണുലോകം, ആറാം തമ്പുരാൻ, കുബേരൻ, ശിവം, വെട്ടം, ചട്ടക്കാരി തുടങ്ങി നിരവധി സിനിമകൾ സുരേഷ് കുമാറും മേനകയും ചേർന്ന് നിർമ്മിച്ചിട്ടുണ്ട്. അടുത്തിടെ റിലീസ് ചെയ്ത ടൊവിനോ തോമസ് സിനിമ വാശി നിർമ്മിച്ചതും മേനകയും സുരേഷ് കുമാറും ചേർന്നായിരുന്നു. എന്നാൽ ഇപ്പോൾ നിർമാതാവിന് സിനിമാ സെറ്റിൽ അതിന്റേതായ ബഹുമാനം കിട്ടാറില്ലെന്ന് പറയുകയാണ് മേനക. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിലാണ്…