വയനാട്ടിൽ വന്യജീവി ശല്യം രൂക്ഷം; തടയാൻ സോളാർ ഫെൻസിങ് വരുന്നു

വയനാട്ടിൽ വന്യജീവികള്‍ നിമിത്തമുണ്ടാകുന്ന കൃഷി നാശം തടയാന്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്രമായ കര്‍മ്മ പദ്ധതി ഒരുങ്ങുന്നു. വനം വകുപ്പുമായി സഹകരിച്ചാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുക. കൃഷി വകുപ്പ് ആദ്യമായാണ് ജില്ലയില്‍ മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണവുമായി ബന്ധപ്പെട്ട് പദ്ധതി നടപ്പാക്കുന്നത്. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2023 – 2024 സാമ്പത്തിക വര്‍ഷത്തില്‍ 3 കോടി 88 ലക്ഷം രൂപയിലാണ് പദ്ധതി നടപ്പിലാക്കുക. ഇതില്‍ 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം…

Read More

‘പ്രതിദിനം 30 കുട്ടികൾക്ക് തെരുവുനായകളുടെ കടിയേൽക്കുന്നു’; കണ്ണൂർ ജില്ലാപഞ്ചായത്ത് സുപ്രീംകോടതിയിൽ

പ്രതിദിനം 30 കുട്ടികൾക്ക് തെരുവുനായകളുടെ കടിയേൽക്കുന്നുവെന്ന് കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ സത്യവാങ്മൂലം. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 465 കുട്ടികൾക്ക് തെരുവുനായകളുടെ കടിയേറ്റെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സുപ്രീംകോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. കണ്ണൂർ ജില്ലാപഞ്ചായത്തത്തിന്റെ പരിധിയിൽ 23,666 തെരുവുനായകളുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ 48,055 വളർത്തുനായകളുമുണ്ട്. 18 വയസ്സിന് താഴെയുള്ള 465 കുട്ടികൾക്കാണ് കഴിഞ്ഞ രണ്ടുവർഷത്തിനിടെ തെരുവുനായകളുടെ കടിയേറ്റത്. ജില്ലാ മെഡിക്കൽ ഓഫീസറെ ഉദ്ധച്ചാണ് ഈ കണക്ക് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തെരുവുനായകളുടെ കടിയേറ്റ കുട്ടികളിൽ പലരുടെയും പരിക്ക് ഗുരുതരമായിരുന്നു….

Read More